കൊച്ചി : താരസംഘടനയായ ‘അമ്മ’ തെരഞ്ഞെടുപ്പ് പുതുചരിത്രമെഴുതി. ഇന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പ് ഉച്ചക്ക് ശേഷം വോട്ടെണ്ണിയപ്പോൾ താക്കോൽ സ്ഥാനങ്ങളിലേക്കെല്ലാം ജയിച്ചു കയറിയത് വനിതകൾ. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ശ്വേത മേനോൻ. അമ്മ സംഘടനയുടെ 31 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് പദത്തിലെത്തുന്നത്. നടൻ ദേവനെയാണ് ശ്വേത പരാജയപ്പെടുത്തിയത്.
കുക്കു പരമേശ്വരനാണ് ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായത്. വൈസ് പ്രസിഡൻ്റായി ലക്ഷ്മിപ്രിയയും ജോയിന്റ് സെക്രട്ടറിയായി അൻസിബയും തെരഞ്ഞെടുക്കപ്പെട്ടു. ജയൻ ചേർത്തലയും വൈസ് പ്രസിഡൻ്റ് സ്ഥാനത്തുണ്ട്. ട്രഷറർ ആയി ഉണ്ണി ശിവപാൽ തെരഞ്ഞെടുക്കപ്പെട്ടു