Tuesday, April 21, 2026

‘ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസിനുള്ളിലെ ഗൂഢാലോചന; ഗൂഢ താത്പര്യങ്ങൾക്ക് വഴങ്ങാത്തത്  പി വി അൻവറിന്റെ പ്രകോപനത്തിന് കാരണം’ – എം ആര്‍ അജിത്കുമാര്‍

Date:

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണ സംഘത്തിന് എം ആർ അജിത് കുമാർ നൽകിയ മൊഴിപ്പകർപ്പ് പുറത്ത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ പോലീസിനുള്ളിലെ ഗൂഢാലോചനയെന്ന് അജിത് കുമാർ. വ്യാജരേഖകള്‍ ചമച്ചത് പോലീസില്‍ നിന്നെന്നും  മൊഴി. അക്കാര്യത്തിൽ അന്വേഷണം വേണം. ഭാര്യാപിതാവ് നൽ‌കിയ ഭൂമിയിലാണ് കവടിയാറിൽ വീടുവെക്കാൻ തുടങ്ങിയത്. അതിൽ ഒരു തരത്തിലുള്ള അനധികൃത സമ്പാദനവും ഇല്ലെന്ന് അജിത്കുമാർ മൊഴിയിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചതനുസരിച്ച് താൻ നേരിട്ട് പി വി അൻവറിനെ ചെന്ന് കണ്ടിരുന്നുവെന്നും അദ്ദേഹം മൊഴിയിൽ വ്യക്തമാക്കുന്നു. ഇതുപ്രകാരം ബാല്യകാല സുഹൃത്തിനൊപ്പമാണ് പി വി അൻവറിന്റെ പട്ടത്തുള്ള സുഹൃത്തിന്റെ വീട്ടിൽ പോയി നേരിട്ടുകണ്ടതെന്ന് അജിത് കുമാർ പറയുന്നു.

പിവി അൻവർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടാണ് അജിത് കുമാറിൻ്റെ മൊഴി. പി വി അൻവറിന്റെ ഗൂഢ താത്പര്യങ്ങൾക്ക് വഴങ്ങാത്തതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് അൻവർ തുടക്കമിട്ടത്. അൻവറിന്റെ നിയമപരമല്ലാത്ത നടപടികൾക്ക് തടസം വരാതിരിക്കാൻ ക്രമസമാധാന ചുമതലയിൽ നിന്നും തന്നെ മാറ്റാൻ അദ്ദേഹവും ദേശദ്രോഹവിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളും ഗ്രൂപ്പുകളും പോലീസ് വകുപ്പിനുള്ളിലെ തന്നോട് വിരോധമുള്ള ഉദ്യോഗസ്ഥരും ചില സംഘടനാ നേതാക്കളും കൂടി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നുമാണ് മൊഴിയിൽ അജിത് കുമാർ വ്യക്തമാക്കുന്നത്.

ഫ്ലാറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ടുയർന്ന ആരോപണത്തിലും അദ്ദേഹം മറുപടി പറഞ്ഞു. ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഫ്ലാറ്റ് വാങ്ങിയപ്പോഴും വിൽപ്പന നടത്തിയപ്പോഴും വിശദാംശങ്ങൾ സർക്കാരിൽ അറിയിച്ചിരുന്നുവെന്നാണ് അജിത് കുമാർ പറയുന്നത്. പി വി അൻവറുമായി അനുനയചർച്ച നത്തിയിരുന്നുവെന്ന് അജിത് കുമാർ മൊഴിയിൽ വ്യക്തമാക്കി. അൻവറിനെ നേരിട്ട് കണ്ട് സംശയങ്ങൾ തീർക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എം ആർ അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകിയ റ നടപടി കഴിഞ്ഞ ദിവസം തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. അന്വേഷണം തുടരണമെന്നും കോടതി നിർദ്ദേശിച്ചു. പരാതിക്കാരന്റെയും സാക്ഷികളുടെയും മൊഴി കോടതി നേരിട്ട് രേഖപ്പെടുത്തും

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആപ്പിൾ സിഇഒടിം കുക്ക് പടിയിറങ്ങുന്നു; പകരം ജോൺ ടെർനസ് ആ സ്ഥാനത്തെത്തും

ആപ്പിൾ സിഇഒ ടിം കുക്ക് പടിയിറങ്ങുകയാണ്. 15വർഷത്തെ സേവനം മതിയാക്കിയാണ് കുക്കിൻ്റെ രാജി. കുക്കിന് പകരം...

മണിപ്പൂരിൽ വീണ്ടും വ്യാപക ആക്രമണം; ഇരട്ട ഹർത്താലിൽ സ്തംഭിച്ച് സംസ്ഥാനം

ഇംഫാൽ : ഒരിടവേളക്ക് ശേഷം മണിപ്പൂർ വീണ്ടും സംഘർഷഭരിതമായി. ആക്രമണത്തെ തുടർന്ന്...

തമിഴ്നാട്, കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിൽ ഇഡി, ഐടി റെയ്ഡ്

ചെന്നൈ/ബംഗളൂരു : തമിഴ്നാട്ടിലേയും കര്‍ണാടകയിലേയും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റേയും...