Friday, March 13, 2026

കൊല്ലം മേയർക്കെതിരെ വധഭീഷണി ; പ്രതി പിടിയിൽ

Date:

കൊല്ലം : കൊല്ലം മേയർ ഹണി ബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ ആൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി അനിൽ കുമാർ(52) ആണ് കൊല്ലം ഈസ്റ്റ് പോലീസിൻ്റെ പിടിയിലായത്. അനിൽകുമാറിന്റെ പേരിൽ പല സ്റ്റേഷനുകളിലായി നിലവിൽ നിരവധി കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്തുവരുന്നു.

കത്തിയുമായെത്തിയാണ് ഭീഷണി മുഴക്കിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് കൊല്ലം മേയർ‌ പൊലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനിൽ കുമാർ പിടിയിലാകുന്നത്. എന്തിനാണ് കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയത് എന്നതിൽ വ്യക്തതയില്ല.

വൈദ്യശാല ജങ്ഷനിൽ എത്തിയ ഇയാൾ ഒരു കടയിൽ എത്തി മേയറുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചു. മേയറുടെ വീട്ടിൽ എത്തിയ മത്സ്യ വ്യാപാരിയായ സ്ത്രീ പറഞ്ഞത് അനുസരിച്ചാണ് മേയർ ഇക്കാര്യം അറിയുന്നത്. മേയർക്ക് അനിൽകുമാറിനെ അറിയില്ലെന്ന് പോലീസിനെ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരം   ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുമോ?; വിധി ഇന്നറിയാം

ബംഗളൂരു : 2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ഉദ്ഘാടന...

ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശ്രീനഗ‍ർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ...

‘എല്ലാം മാധ്യമസൃഷ്ടി, മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല; ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടുമില്ല’ : ജി. സുധാകരൻ

ആലപ്പുഴ : പറയാത്തതും അറിയാത്തതുമായ കാര്യങ്ങളാണ് മാധ്യമങ്ങൾ നൽകിയതെന്നും മുൻമന്ത്രി ജി....