ദേവജിത് സൈക്കിയ ബി.സി.സി.ഐ ഇടക്കാല സെക്രട്ടറി, നിയമനം ജയ് ഷാ ഐ.സി.സി അദ്ധ്യക്ഷനായ ഒഴിവിൽ

Date:

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരം ദേവജിത് സൈക്കിയയെ ബി.സി.സി.ഐ യുടെ ഇടക്കാല സെക്രട്ടറിയായി നിയമിച്ചു. ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നിയാണ് നിയമനം നടത്തിയത്. ബി.സി.സി.ഐ സെക്രട്ടറിയായിരുന്ന ജയ് ഷാ ഐ.സി.സി അദ്ധ്യക്ഷനായതോടെയാണ് ദേവജിത് സൈക്കിയ സെക്രട്ടറി സ്ഥാനത്തേക്കെത്തിയത്. മുൻ ഫസ്റ്റ് ക്ലാസ്  ക്രിക്കറ്റ് താരമാണ് ദേവജിത്. ഡിസംബര്‍ ഒന്നിനാണ് ജയ് ഷാ ഐ.സി.സി അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്തത്.

ഷാ രണ്ടുതവണയായി ആറുവര്‍ഷത്തോളം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് നിയമമനുസരിച്ച്, ഇടവേളയില്ലാതെ ഈ സ്ഥാനത്ത് രണ്ടുതവണയിലേറെ പ്രവര്‍ത്തിക്കാനാകില്ല. രണ്ടാം ടേമിന്റെ കാലാവധി കഴിയാനിരിക്കേയാണ് ജയ് ഷാ ഐസിസിയുടെ തലപ്പത്തേക്ക് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഎസ് താരിഫ് കേരളത്തേയും ബാധിക്കും; വ്യവസായങ്ങൾക്കും കയറ്റുമതിയ്ക്കും ഭീഷണിയെന്ന് ധനകാര്യമന്ത്രി ബാലഗോപാൽ

തിരുവനന്തപുരം : യു എസ് താരിഫുകൾ കേരളത്തിലെ പരമ്പരാഗത കയറ്റുമതി വ്യവസായങ്ങൾക്ക് വെല്ലുവിളിയാകുമെന്ന്...

സംസ്ഥാനത്ത് ‘സ്ത്രീ ക്ലിനിക്കുകള്‍’ക്ക് തുടക്കമായി ; ആറ് മാസത്തിലൊരിക്കല്‍ സ്ത്രീകൾ ആരോഗ്യ പരിശോധന നടത്തണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് 'സ്ത്രീ ക്ലിനിക്കുകള്‍'ക്ക് തുടക്കമായി. സ്ത്രീ ക്ലിനിക്കുകള്‍ സംസ്ഥാനത്തെ...