തിങ്കളാഴ്ച സസ്പെൻഷൻ, ചൊവ്വാഴ്ച ട്രിബ്യൂണലിൽ നിന്ന് സ്റ്റേ ; ബുധനാഴ്ച ജോലിയിൽ പ്രവേശിച്ച ഡിഎംഒ വീണ്ടും കൈക്കൂലി ഇടപാടിൽ വിജിലൻസ് പിടിയിൽ

Date:

തൊടുപുഴ: സസ്പെൻഷന് സ്റ്റേ വാങ്ങി ജോലിയിൽ പ്രവേശിച്ച ഡിഎംഒ ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയതിന് വീണ്ടും പിടിയിൽ.

ഇടുക്കി ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ. മനോജിനെ കൈക്കൂലിയടക്കം നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആരോഗ്യവകുപ്പ് സസ്‌പെൻ്റ് ചെയ്തത്. ഇതിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ നിന്ന് ചൊവ്വാഴ്ച സ്റ്റേ വാങ്ങിയ ഡോ.മനോജ് ബുധനാഴ്ച ജോലിയിൽ പ്രവേശിച്ചപ്പോൾ കൈക്കൂലി ഗൂഗിൾ പേ വഴിയാക്കി. എന്നിട്ടും വിജിലൻസ് പിടികൂടി.. ഇയാൾക്കുവേണ്ടി 75000 രൂപ ഗൂഗിൾ പേയിൽ വാങ്ങിയ ഇടനിലക്കാരനും മറ്റൊരു ഡോക്ടറുടെ ഡ്രൈവറുമായ രാഹുൽ രാജിനെ കോട്ടയത്ത് നിന്ന് അറസ്റ്റ് ചെയ്തു.

ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി സെപ്തംബർ 27ന് ഡി.എം.ഒ ഇടുക്കി ജില്ലയിലെ മൂന്നാർ ചിത്തിരപുരത്തുള്ള റിസോർട്ട് പരിശോധിച്ചിരുന്നു. റിസോർട്ടിൻ്റെ രേഖകളുമായി ഒക്ടോബർ അഞ്ചിന് ഡി.എം.ഒ ഓഫീസിൽ വരാൻ നി‌ർദ്ദേശിച്ചു. റിസോർട്ട് മാനേജർ ഓഫീസിലെത്തിയപ്പോൾ കൈക്കൂലിയായി ഒരു ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. തുക കുറയ്ക്കണമെന്നുള്ള മാനേജറുടെ അവശ്യപ്രകാര 75000 രൂപയാക്കി. ഏജന്റായി പ്രവർത്തിക്കുന്ന ഡ്രൈവർ രാഹുൽ രാജിന്റെ ഫോൺ നമ്പർ നൽകിയ ശേഷം അതിലേക്ക് കൈക്കൂലി തുക ഗൂഗിൾ പേ ചെയ്യാനും ഡോ മനോജ് ആവശ്യപ്പെട്ടു.

തുടർന്ന് റിസോർട്ട് മാനേജർ വിവരം ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി ഷാജു ജോസിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം സാങ്കേതികവിദ്യയുടെ സഹായത്താൽ തെളിവുകൾ ശേഖരിച്ചു. റിസോർട്ട് മാനേജർ പണം ഗൂഗിൾ-പേ വഴി ട്രാൻസ്ഫർ ചെയ്തയുടനെ ബുധനാഴ്ച ഡിഎംഒ യെ ഓഫീസിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ വ്യാഴാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Share post:

Popular

More like this
Related

‘ഭരണ വിരുദ്ധ വികാരമില്ല’; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ലന്ന് സിപിഐഎം സംസ്ഥാന...

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ 16 ദിവസം ജയിലിൽ ; ഒടുവിൽ ആശ്വാസമായി രാഹുൽ ഈശ്വറിന് ജാമ്യം

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതിയെ സാമൂഹിക...

‘ഇടതുപക്ഷത്തെ അതൃപ്തർക്ക് യുഡിഎഫിലേക്ക് സ്വാഗതം’ : തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ഉൾക്കൊണ്ട് കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : എല്‍ഡിഎഫിലെ അതൃപ്തരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് മുസ്ലീം ലീഗ്...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനൊപ്പം വായു നിലവാരം അതീവ ഗുരുതരം;ദൃശ്യപരത ഭീതിതമാകുന്നു

ന്യൂഡൽഹി : കടുത്ത ശൈത്യം അനുഭവപ്പെടുന്ന ഉത്തരേന്ത്യ മൂടൽമഞ്ഞിൽ മുങ്ങി. ഡൽഹി,...