Friday, February 6, 2026

ഗാര്‍ഹികപീഡന നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നു, കുറ്റങ്ങൾ പാക്കേജായി ചുമത്തുന്നു – സുപ്രീംകോടതി

Date:

ന്യൂഡല്‍ഹി: ഭാര്യമാര്‍ക്ക് സംരക്ഷണം നല്‍കുന്ന ഗാര്‍ഹികപീഡന, സ്ത്രീധനപീഡന നിയമങ്ങള്‍ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്താനും സമ്മര്‍ദംചെലുത്തി ആനുകൂല്യങ്ങള്‍ നേടാനും ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീംകോടതി.

ഭാര്യയുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ ഭര്‍ത്താവിനുമേല്‍ സമ്മര്‍ദംചെലുത്താനായി ക്രൂരത, ബലാത്സംഗം, പ്രകൃതിവിരുദ്ധപീഡനം, കുറ്റകരമായി തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകള്‍ സംയുക്ത പാക്കേജായി ചുമത്തുന്ന പ്രവണതയുണ്ടെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന അദ്ധ്യക്ഷയായ ബെഞ്ച് നിരീക്ഷിച്ചു.

ഭോപാലിലെ ദമ്പതിമാരുടെ വിവാഹമോചനത്തിന് ഉത്തരവിട്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ക്രിമിനല്‍ നിയമത്തില്‍ അവര്‍ക്ക് സംരക്ഷണം നല്‍കുന്നത്. എന്നാല്‍, ചില സ്ത്രീകള്‍ അതിനുവേണ്ടിയല്ല ഈ നിയമങ്ങളെ ഉപയോഗിക്കുന്നത്. പലപ്പോഴും ഭാര്യയും അവരുടെ ബന്ധുക്കളും ഭര്‍ത്താവിനും
ഭര്‍ത്തൃവീട്ടുകാര്‍ക്കുമെതിരേ മേല്‍പ്പറഞ്ഞ കുറ്റങ്ങള്‍ സംയുക്ത പാക്കേജായി ആരോപിക്കുന്നു. ഇതൊരു ആസൂത്രിത തന്ത്രമാണെന്ന് വിലയിരുത്തിയ സുപ്രീംകോടതി, ഇക്കാരണത്താല്‍ പലപ്പോഴും പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുന്ന അവസ്ഥയുണ്ടെന്നും ചൂണ്ടിക്കാട്ടി. നിസ്സാരമായ വഴക്കുകളാണ് പിന്നീട് മോശമായ പോരാട്ടമായി മാറുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അണ്ടർ-19 ലോകകപ്പ് ആറാമതും സ്വന്തമാക്കി ഇന്ത്യ ; ഇംഗ്ളണ്ടിനെ തകർത്തത് 100 റൺസിന്

ഹരാരെ : ഐസിസി അണ്ടർ-19 ലോകകപ്പ് കിരീടം ആറാം തവണയും സ്വന്തമാക്കി...

വനിതാ എം.എല്‍.എയെ സൃഷ്ടിച്ച് ചരിത്രം കുറിക്കാന്‍ ലീഗ്

കോഴിക്കോട് : ചരിത്രത്തിലാദ്യമായി വനിതാ എം.എല്‍.എയെ നിയമസഭയിലെത്തിക്കാന്‍ മുസ്ലിംലീഗ്. പാര്‍ട്ടിയുടെ അഖിലേന്ത്യാ...

അക്ഷരത്തോടൊപ്പം ആരോഗ്യവും: ‘അക്ഷരം ആരോഗ്യം’ സമഗ്ര സ്കൂൾ ആരോഗ്യ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം : അക്ഷരത്തോടൊപ്പം ആരോഗ്യവും ചേരുമ്പോഴാണ് ഒരു വിദ്യാർത്ഥിയുടെ വ്യക്തിത്വം പൂർണ്ണമാകുതെന്ന...