തിരുവനന്തപുരം : എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തി. ശേഷം അദ്ദേഹം വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യവും സ്വീകരിച്ചു. സാമൂഹികവും സാമുദായികവുമായ എല്ലാ വേര്‍തിരിവുകളെയും അതിജീവിച്ച് ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി ദേശീയ പ്രസ്ഥാനത്തില്‍ അണിനിരന്നതിന്റെ ഫലമാണ് നാം നേടിയെടുത്ത സ്വാതന്ത്ര്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളെ വിസ്മരിക്കരുതെന്നും ദാരിദ്ര്യം, പട്ടിണിമരണം, ബാലവേല, ജാതി വിവേചനം, മതവിദ്വേഷം ഇല്ലാത്ത, തൊഴിലില്ലായ്മ ഇല്ലാത്ത ഒരു ഇന്ത്യ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞിട്ടില്ലെന്നും സ്വാതന്ത്ര്യദിനസന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന മൂല്യങ്ങള്‍ നടപ്പാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിവിധ ജില്ലകളിൽ മന്ത്രിമാര്‍ പതാക ഉയര്‍ത്തി.
മറ്റു ജില്ലകളിൽ മന്ത്രിമാർ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. നിയമസഭാ സമുച്ചയത്തിൽ സ്‌പീക്കർ എ എൻ ഷംസീർ പതാക ഉയർത്തി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുള്ളത്.