സാന്ദ്ര തോമസിൻ്റെ ഹർജി തള്ളി എറണാകുളം സബ് കോടതി

Date:

കൊച്ചി : കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (കെഎഫ്‌പി‌എ) തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നിരസിച്ചതിനെ ചോദ്യം ചെയ്ത് സാന്ദ്ര തോമസ് ഫയൽ ചെയ്ത ഹർജി തള്ളി
എറണാകുളം സബ് കോടതി.  കെഎഫ്‌പി‌എയുടെ ഭരണ പ്രക്രിയകളിൽ പക്ഷപാതവും സുതാര്യതയില്ലായ്മയും ആരോപിച്ച്, തന്റെ നാമനിർദ്ദേശപത്രിക നിരസിച്ചതിൽ സ്റ്റേ ആവശ്യപ്പെടുകയും ചെയ്തു കൊണ്ടായിരുന്നു സാന്ദ്ര തോമസ് ഹർജി ഫയൽ ചെയ്തത്.

ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടനയിലേക്കുള്ള പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കുള്ള സാന്ദ്ര തോമസിന്റെ നാമനിർദ്ദേശം പത്രികയാണ് നിരസിക്കപ്പെട്ടത്. ആവശ്യമായ സെൻസർ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്ന് വരണാധികാരി ചൂണ്ടിക്കാട്ടിയിരുന്നു. കെ‌എഫ്‌പി‌എ ബൈലോകൾ അടിസ്ഥാനമാക്കിയുള്ള യോഗ്യതാ മാനദണ്ഡങ്ങൾ അവർ പാലിച്ചിട്ടുണ്ടെന്നും തീരുമാനം അന്യായമാണെന്നും സാന്ദ്ര വാദിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി വരണാധികാരി ഈ സ്ഥാനത്ത് തുടർന്നിട്ടുണ്ടെന്നും ഇത് കെ‌എഫ്‌പി‌എയുടെ ഭരണഘടനാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും സാന്ദ്ര പറയുന്നു. കെ‌എഫ്‌പി‌എയ്‌ക്കെതിരായ കേസ് പിൻവലിക്കാൻ മമ്മൂട്ടി തന്നോട് ആവശ്യപ്പെട്ടതായും സാന്ദ്ര തോമസ് അവകാശപ്പെട്ടിരുന്നു.

കെ‌എഫ്‌പി‌എ നിയമങ്ങൾ അനുസരിച്ച്, പ്രധാന തസ്തികകളിൽ മത്സരിക്കുന്നതിന് സ്ഥാനാർത്ഥികൾ സ്വന്തം പേരിൽ മൂന്ന് സെൻസർ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. സാന്ദ്ര തന്റെ സ്വതന്ത്ര ബാനറായ സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന് കീഴിൽ രണ്ട് സർട്ടിഫിക്കറ്റുകളും, മുൻ പങ്കാളിത്തമായ ഫ്രൈഡേ ഫിലിം ഹൗസിൽ നിന്ന് ഒരു സർട്ടിഫിക്കറ്റും സമർപ്പിച്ചു. ഇവ അപര്യാപ്തമാണെന്ന് റിട്ടേണിംഗ് ഓഫീസർ വിലയിരുത്തി. അവ സാന്ദ്രയുടെ വ്യക്തിഗത യോഗ്യതക്ക് അപര്യാപ്തമെന്നായിരുന്നു കണ്ടെത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബ്രിട്ടീഷ് പാസ്‌പോർട്ടുമായി നേപ്പാൾ അതിർത്തി വഴി ഇന്ത്യയിൽ; 2 ഡോക്‌ടർമാർ അറസ്റ്റിൽ

രൂപൈദിഹ : നേപ്പാളിലെ ബഹ്‌റൈച്ച് ജില്ല അതിർത്തി പ്രദേശമായ റുപൈദിഹ വഴി...

ജമ്മുവിൽ മയക്കുമരുന്ന് സംഘം പിടിയിൽ, പിന്നിൽ പാക് ബന്ധം ;15 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി

ശ്രീനഗർ : ജമ്മുകശ്മീരിൽ പാക്കിസ്ഥാനുമായി ബന്ധമുള്ള ഒരു മയക്കുമരുന്ന് റാക്കറ്റ്...

പി എം ശ്രീ ; സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ കേരള ഘടകത്തിന് വിമര്‍ശനം

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ...