സംഭൽ ഇരകളുടെ കുടുംബാംഗങ്ങൾ കൂടിക്കാഴ്ചക്കായി രാഹുൽ ഗാന്ധിയുടെ വസതിയിൽ

Date:

ന്യൂഡൽഹി : ഉത്തർ പ്രദേശിലെ സംഭലിൽ അക്രമത്തിന് ഇരയായവരുടെ കുടുംബാംഗങ്ങൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ അദ്ദേഹത്തിൻ്റെ വസതിയായ 10 ജൻപഥില്‍ എത്തി. സംഘർഷത്തിൽ കൊല്ലപ്പെട്ട 5 യുവാക്കളുടെ ബന്ധുക്കളുമായാണ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചക്ക് എത്തിയത്. പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

യുപിയിലേക്ക് രാഹുലിന് പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് ദില്ലിയിൽ കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്.  കൂടിക്കാഴ്ച ഒന്നര മണിക്കൂർ നീണ്ടു നിന്നു. ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് രാഹുല്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.  

നവംബർ അവസാന വാരത്തിൽ സംഭൽ ജില്ലയിലെ ഷാഹി ജമാ മസ്ജിദിൽ സർവേക്കിടെയുണ്ടായ സംഘർഷത്തിന് പിന്നാലെ പൊലീസ് നടത്തിയ വെടിവയ്പിൽ 5 പേരാണ് കൊല്ലപ്പെട്ടത്. സംബൽ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രമായിരുന്നെന്നും, മുഗൾ ഭരണ കാലത്ത് ക്ഷേത്രം തകർത്ത് അവിടെ പള്ളി പണിതതാണെന്നും ആരോപിച്ച് സുപ്രീംകോടതി അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ നൽകിയ ഹർജിയിൽ സംബൽ ജില്ലാ കോടതിയാണ് അഭിഭാഷക സംഘത്തെ സർവ്വേയ്ക്ക് നിയോഗിച്ചത്.

സർവ്വേ സംഘത്തിന് നേരെ സർവ്വേയെ എതിർക്കുന്ന ആളുകൾ വിവിധ വശങ്ങളിൽ നിന്നും കല്ലെറിഞ്ഞുവെന്നാണ് പൊലീസ് വാദം. പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾക്കും തീയിട്ടു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് പൊലീസിന് വെടിയുതിർക്കുകയായിരുന്നുവെന്നും പൊലീസ് വാദിക്കുന്നു. സംഭവത്തിൽ 400 ലേറെ പേർക്കെതിരെയാണ് കേസെടുത്തത്. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...