Thursday, February 5, 2026

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള അക്രമികളുടെ പേര് പുറത്തുവിടണമെന്ന്‌ ‘ഫെഫ്ക

Date:

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗികാതിക്രമ പരാമർശമുള്ള എല്ലാവരുടെയും പേര് പുറത്തുവരണമെന്ന് സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക(ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള). സംഘടനയിലെ അംഗങ്ങളുടെ അറസ്റ്റുണ്ടായാൽ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ഫെഫ്ക വ്യക്തമാക്കി.

പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും നിയമനടപടികൾ സ്വീകരിക്കാനും അതിജീവിതരെ സഹായിക്കും. അതിജീവിതകൾക്ക് സഹായം നൽകാൻ സ്ത്രീ അംഗങ്ങളുടെ കോർ കമ്മിറ്റിയെ ചുമതലപ്പെടുത്തും . ഭയാശങ്കകളെ അകറ്റാൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും. കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങളുടെ കാര്യത്തിൽ പ്രധാന കണ്ടെത്തലോ അറസ്റ്റോ ഉണ്ടായാൽ വലിപ്പ ചെറുപ്പമില്ലാതെ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ഫെഫ്ക പറയുന്നു. ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവെച്ചത് ആ സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുടക്കമാവട്ടെയെന്ന് പ്രത്യാശിക്കുന്നുവെന്നും ഫെഫ്ക പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതി ലഭിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ശ്യാം സുന്ദർ സ്ഥിരീകരിച്ചത്. പരാതി നോർത്ത് പൊലീസിന് കൈമാറിയെന്നും 354 ഐപിസി പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി

അതേസമയം, രഞ്ജിത്തിനെതിരെ ഉടൻ നടപടി ഇല്ലെന്നും അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമായാൽ മാത്രമായിരിക്കും നടപടിയെന്നുമാണ് കഴിഞ്ഞ ദിവസം ഫെഫ്ക പ്രതികരിച്ചത്. എഫ്ഐആർ രജിസ്റ്റർ ചെയ്തത് സ്വാഭാവിക നടപടി എന്നാണ് സിനിമ സംഘടനയുടെ വിലയിരുത്തൽ. ആരോപണത്തിന്റെ പേരിലും എഫ്ഐആർ ഇട്ടതിന്റെ പേരിലും മാറ്റിനിർത്തില്ല. മുൻകാലങ്ങളിലും എടുത്തത് സമാനമായ നടപടിയാണ്. യുവതിരക്കഥാകൃത്ത് ആരോപണം ഉന്നയിച്ച സംവിധായകൻ വി.കെ. പ്രകാശിനോടും വിശദീകരണം ചോദിക്കുമെന്നാണ് ഫെഫ്ക അറിയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരി റെയിൽ പാത: പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കും; കിഫ്ബി വഴി 1900 കോടി

തിരുവനന്തപുരം : അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതിച്ചെലവിന്റെ പകുതി വിഹിതം വഹിക്കാൻ സർക്കാർ തീരുമാനമെടുത്തതായി...

ശബരിമല സ്വര്‍ണ്ണക്കവർച്ച: പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം’: മന്ത്രി വാസവന്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസിൽ എസ് ഐ ടി-യെ പ്രശംസിച്ച ഹൈക്കോടതി...

ശബരിമല സ്വർണ്ണക്കവർച്ച; സ്വഭാവിക ജാമ്യം കിട്ടിയതു കൊണ്ട് പ്രതികളാരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ ഒരു പ്രതിയും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി. എസ്ഐടിയുടെ അന്വേഷണം...

ശബരിമല സ്വർണ്ണക്കവർച്ച: സിബിഐ വേണ്ട; എസ്ഐടി അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി

കൊച്ചി : ശബരിമല  സ്വർണ്ണക്കവർച്ചാക്കേസിൽ  എസ്‌ഐടി അന്വേഷണം നന്നായി പുരോഗമിക്കുകയാണെന്നും നിലവിൽ...