മുംബൈയിൽ തിരക്കേറിയ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്തിരുന്നവർ തെറിച്ച് വീണു; അഞ്ച് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Date:

മുംബൈ : മുംബൈയിൽ തിരക്കേറിയ ട്രെയിനിൽ നിന്ന് വീണ് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സെൻട്രൽ റെയിൽവേയുടെ ദിവ, കോപ്പർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.

ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്ക് (സിഎസ്എംടി) പോകുകയായിരുന്ന ലോക്കൽ ട്രെയിനിൽ നിന്ന് പന്ത്രണ്ടോളം യാത്രക്കാരെങ്കിലും  വീണിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
സംഭവം നടക്കുമ്പോൾ ട്രെയിനിൽ തിരക്ക് കൂടുതലായിരുന്നു. യാത്രക്കാർ വാതിലിൽ തൂങ്ങിക്കിടന്നാണ് യാത്ര ചെയ്തിരുന്നത്. വീഴ്ചയിൽ പരിക്കേറ്റവരെ റെയിൽവേ ട്രാക്കിൽ നിന്ന് പുറത്തെടുത്ത് കൽവയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ച് പേർ മരിച്ചതായി സ്ഥിരീകരിച്ചു.

മരിച്ച യാത്രക്കാർ 30-നും 35-നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് റിപ്പോർട്ട്. അവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മുംബൈ സബർബൻ റെയിൽവേയ്ക്കായി നിർമ്മിക്കുന്ന എല്ലാ റേക്കുകളിലും ഓട്ടോമാറ്റിക് ഡോർ-ക്ലോസിംഗ് സൗകര്യങ്ങൾ ഉണ്ടായിരിക്കുമെന്ന് റെയിൽവേ ബോർഡ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. സർവ്വീസിലുള്ള എല്ലാ റേക്കുകളും പുനർരൂപകൽപ്പന ചെയ്യുമെന്നും അവയിലെല്ലാം ഡോർ-ക്ലോസിംഗ് സൗകര്യങ്ങൾ ഒരുക്കുമെന്നും ബോർഡ് പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘പാഠ്യപദ്ധതി തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍; പിഎം ശ്രീയിലെ പങ്കാളിത്വം തന്ത്രപരമായ നീക്കം’: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസ നയ(എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍...

കനത്ത മഴ: പൊന്മുടി ഇക്കോ ടൂറിസംഅടച്ചു; ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തുറക്കില്ല

തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ...

‘സർക്കാരിന്റെ നിലപാട് ആത്മഹത്യപരം, കേരളത്തിലെവിദ്യാഭ്യാസ സമൂഹത്തെ മുഴുവനായി വഞ്ചിച്ചു ‘ ; വി. ശിവൻകുട്ടിക്കെതിരെ എഐഎസ്എഫ്

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നിലപാട് ആത്മഹത്യപരമാണെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി...