Wednesday, March 25, 2026

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര ; വാഗ്ദാനം ലീഗ് ഉന്നത നേതാവിൻ്റേത്

Date:

മലപ്പുറം : തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്ര വാഗ്ദാനം ചെയ്ത് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജി. യുഡിഎഫ് മണ്ഡലം കമ്മിറ്റിക്കും ബൂത്ത് കമ്മിറ്റിക്കും ആണ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സൗജന്യ വിദേശയാത്ര വാഗ്ദാനംചെയ്തത്. തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയിയുടെ പ്രചാരണ യോഗത്തിലായിരുന്നു
ബാവ ഹാജിയുടെ ഈ പ്രഖ്യാപനം

.

പതിനഞ്ച് ദിവസത്തെ ഗൾഫ് യാത്രയാണ് വാഗ്ദാനം. റിട്ടേൺ ടിക്കറ്റും 15 ദിവസം താമസിക്കാനുള്ള സൗകര്യവും ഒരുക്കും. ബൂത്തിൽ വോട്ട് വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ ലീഡ് ചെയ്യുന്ന പഞ്ചായത്തിനും ഇതു ബാധകമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ ചെലവും അദ്ദേഹം സ്വന്തം നിലക്ക് വഹിക്കുമെന്നും ഇത് സ്ഥാനാർത്ഥിയുടേയോ പാർട്ടിയുടേയോ പ്രഖ്യാപനമല്ലെന്നും താനാണ് പ്രഖ്യാപനം നടത്തുന്നതെന്നും ബാവഹാളി പറയുന്നു. നിലവിലെ എംഎൽഎ കെ.ടി. ജലീൽ ആണ് ഇത്തവണയും തവനൂരിൽ ഇടത്പക്ഷ സ്ഥാനാർത്ഥി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അംഗീകരിച്ചത് 1,637 നാമനിർദ്ദേശ പത്രികകൾ ; 337 എണ്ണം തള്ളി

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ ആകെ...

രാജസ്ഥാൻ റോയൽസിന് പിന്നാലെ ആർസിബിയേയും വിറ്റു; വിൽപ്പന 16,706 കോടിയ്ക്ക്

ബംഗളൂരു : ഐ‌പി‌എല്ലിലെ ഏറ്റവും ജനപ്രിയ ടീമുകളിലൊന്നും നിലവിലെ ചാമ്പ്യന്മാരായ റോയൽ...

ഒരു തെരഞ്ഞെടുപ്പു കാലത്തെ യുഡിഎഫ് ചതി! ; തുറന്നുപറയുന്നത് മുൻ മന്ത്രി പി കെ ജയലക്ഷ്മി

മാനന്തവാടി : കഴിഞ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ്...

പരാതി തള്ളി, രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു ; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ശബരീനാഥന്‍

തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക...