Monday, January 12, 2026

തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു; 4 കമ്പാർട്ടുമെന്റുകളിൽ തീ പടർന്നു

Date:

തിരുവള്ളൂർ : തമിഴ്നാട്ടിൽ തിരുവള്ളൂരിനടുത്ത് ഇന്ധനം വഹിച്ചുകൊണ്ട് പോയിരുന്ന ഗുഡ്സ് ട്രെയിനിന് തീപ്പിടിച്ചു. ചെന്നൈ തുറമുഖത്ത് നിന്ന് പുറപ്പെട്ട ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ഫയർ ആൻഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചതായി അധികൃതർ പിന്നീട് അറിയിച്ചു. 4 കമ്പാർട്ടുമെന്റുകളിലാണ് തീ പടർന്നിരുന്നത്. തീ അണയ്ച്ചതിന് പിന്നാലെ മറ്റ് 48 കമ്പാർട്ടുമെന്റുകൾ വേർപ്പെടുത്തുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

അപകടത്തെ തുടർന്ന് ചെന്നൈ – ആരക്കോണം റൂട്ടിലെ ട്രെയിൻ ഗതാഗതം നിർത്തിവച്ചു. തീ അണയ്ക്കാൻ ഫോം വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ പ്രതാപ് പറഞ്ഞു. പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. തൊട്ടടുത്ത റെസിഡൻഷ്യൽ ഏരിയയിൽ നിന്നും എൽപിജി സിലിണ്ടറുകൾ നീക്കം ചെയ്തു. തീപിടുത്തത്തിന്‍റെ കാരണത്തെക്കുറിച്ച് റെയിൽവേ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘എറണാകുളം ജില്ല വിഭജിക്കണം; മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല വേണം’ – കേരള മുസ്ലിം ജമാഅത്ത്

കൊച്ചി : ജനസംഖ്യാപരമായ മാറ്റങ്ങളും സാമൂഹികാവസ്ഥയും പരിഗണിച്ച് എറണാകുളം ജില്ല വിഭജിക്കണമെന്ന്...