തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ നടക്കുന്ന ഓണം വാരാഘോഷത്തിന് രാജ്ഭവനില്‍ നേരിട്ടെത്തി ഗവര്‍ണർ രാജേന്ദ്ര വിശ്വനാഥ് അർലേകറെ ക്ഷണിച്ച് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും പി.എ. മുഹമ്മദ് റിയാസും. ഗവർണർക്ക് കേരള സർക്കാരിൻ്റെ ഓണക്കോടിയും മന്ത്രിമാർ സമ്മാനിച്ചു. ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ ഐഎഎസും മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു.
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നേരത്തേ പല വിഷയങ്ങളിലും ഏറ്റുമുട്ടലുകളുണ്ടായിരുന്നു. ഇതിനിടെയാണ് പതിവുരീതി തെറ്റിക്കാതെ ഓണം വാരാഘോഷ ചടങ്ങിന്റെ ഉദ്ഘാടനത്തിന് ഗവര്‍ണറെ തന്നെ സര്‍ക്കാര്‍ ക്ഷണിച്ചത്.
ഓണം വാരാഘോഷ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി രാജ്ഭവന്‍ സന്ദര്‍ശനത്തിന് ശേഷം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സെപ്റ്റംബര്‍ ഒന്‍പതിന് നടക്കുന്ന ഓണാഘോഷ റാലി ഗവര്‍ണര്‍ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാർ രാജ്ഭവനിൽ എത്തി ഓണാഘോഷത്തിന് ക്ഷണിച്ച വിവരം ഗവർണർ എക്സിൽ പങ്കുവെച്ചു.
