Tuesday, October 13, 2026

രജിസ്ട്രാർ ഇൻ ചാർജ് മിനി ഡിജോ കാപ്പനെ മാറ്റി കേരള സർവ്വകലാശാല സിൻഡിക്കറ്റ് ; പകരം ചുമതല ജോയിന്റ് രജിസ്ട്രാർ ഡോ. ആർ രശ്മിയ്ക്ക്

Date:

തിരുവനന്തപുരം: കേരള സർവ്വകലാശാല രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് മിനി ഡിജോ കാപ്പനെ മാറ്റി. സിൻഡിക്കേറ്റ്. ഇടത് അം​ഗങ്ങളുടെ ആവശ്യം താൽലിക വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ അം​ഗീകരിച്ചു. ഡോ. ആർ രശ്മിയ്ക്കാണ് പകരം ചുമതല. കാര്യവട്ടം ക്യാംപസിലെ ജോയിന്റ് രജിസ്ട്രാറാണ് ഡോ. രശ്മി.

രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന് പകരം മിനി ഡിജോ കാപ്പനെ രജിസ്ട്രാറായി നിയമിച്ചത് താൽക്കാലിക വി സിയാണ്. കേരള സർവ്വകലാശാല സെനറ്റ് ഹാളിലെ ആർഎസ്എസ് പരിപാടിയിലെ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെടുകയും നിബന്ധന ലംഘിച്ചതിനാൽ പരിപാടി റദ്ദാക്കുമെന്ന് അറിയിക്കുകയും ചെയ്തതിനാണ് രാജ്ഭവന്റെ നിർദ്ദേശത്തിൽ വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ കെ എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സ്വകാര്യ സർവ്വകലാശാല ബിൽ തിരിച്ചുവിളിക്കാൻ നിയമസഭ, പ്രമേയം പാസായി; വിദേശ സർവ്വകലാശാലകളെയും സ്വാഗതം ചെയ്യും

തിരുവനന്തപുരം : കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മാർച്ച് മാസത്തിൽ നിയമസഭ പാസാക്കി...

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...

ചീഫ് ജസ്റ്റിസിനെതിരെ കെപിസിസി, രാജിവെയ്ക്കണമെന്ന് ആവശ്യം; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരി

ന്യൂഡല്‍ഹി : സുപ്രീം കോടത ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ വിമർശനവുമായി കെപിസിസി....