Tuesday, October 13, 2026

ഗവർണർക്ക് സർക്കാർ വക ഓണക്കോടി ; ഓണം വാരാഘോഷത്തിന് നേരിട്ടെത്തി ക്ഷണിച്ച് മന്ത്രിമാർ, ഗവർണർ ഉദ്ഘാടകനാകും

Date:

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ നടക്കുന്ന ഓണം വാരാഘോഷത്തിന് രാജ്ഭവനില്‍ നേരിട്ടെത്തി ഗവര്‍ണർ രാജേന്ദ്ര വിശ്വനാഥ് അർലേകറെ ക്ഷണിച്ച് മന്ത്രിമാരായ  വി. ശിവന്‍കുട്ടിയും പി.എ. മുഹമ്മദ് റിയാസും. ഗവർണർക്ക് കേരള സർക്കാരിൻ്റെ ഓണക്കോടിയും മന്ത്രിമാർ സമ്മാനിച്ചു. ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ ഐഎഎസും മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു.

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നേരത്തേ പല വിഷയങ്ങളിലും ഏറ്റുമുട്ടലുകളുണ്ടായിരുന്നു. ഇതിനിടെയാണ് പതിവുരീതി തെറ്റിക്കാതെ ഓണം വാരാഘോഷ ചടങ്ങിന്റെ ഉദ്ഘാടനത്തിന് ഗവര്‍ണറെ തന്നെ സര്‍ക്കാര്‍ ക്ഷണിച്ചത്.

ഓണം വാരാഘോഷ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി രാജ്ഭവന്‍ സന്ദര്‍ശനത്തിന് ശേഷം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സെപ്റ്റംബര്‍ ഒന്‍പതിന് നടക്കുന്ന ഓണാഘോഷ റാലി ഗവര്‍ണര്‍ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാർ രാജ്ഭവനിൽ എത്തി ഓണാഘോഷത്തിന് ക്ഷണിച്ച വിവരം ഗവർണർ എക്സിൽ പങ്കുവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സ്വകാര്യ സർവ്വകലാശാല ബിൽ തിരിച്ചുവിളിക്കാൻ നിയമസഭ, പ്രമേയം പാസായി; വിദേശ സർവ്വകലാശാലകളെയും സ്വാഗതം ചെയ്യും

തിരുവനന്തപുരം : കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മാർച്ച് മാസത്തിൽ നിയമസഭ പാസാക്കി...

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...

ചീഫ് ജസ്റ്റിസിനെതിരെ കെപിസിസി, രാജിവെയ്ക്കണമെന്ന് ആവശ്യം; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരി

ന്യൂഡല്‍ഹി : സുപ്രീം കോടത ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ വിമർശനവുമായി കെപിസിസി....