സെൻസസിന്റെ അടിസ്ഥാനത്തിൽ വാർഡ് പുനർനിർണ്ണയത്തിന് സർക്കാരിന് അധികാരമുണ്ട്: നടപടി ശരിവച്ച് ഹൈക്കോടതി

Date:

കൊച്ചി : എട്ടു മുനിസിപ്പാലിറ്റികളിലും ഒരു പഞ്ചായത്തിലും സർക്കാർ നടത്തിയ വാർഡ് വിഭജന നടപടി ഹൈക്കോടതി ശരിവെച്ചു. ഇതു സംബന്ധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അവസാനം നടന്ന സെൻസസിന്റെ അടിസ്ഥാനത്തിൽ വാർഡ് പുനർവിഭജനം നടത്തുന്നതിന് സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

കണ്ണൂരിലെ മട്ടന്നൂർ, പാനൂർ, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലും കോഴിക്കോട്ടെ മുക്കം, കൊടുവള്ളി, പയ്യോളി, ഫറോക്ക്, മുനിസിപ്പാലിറ്റികളിലും പാലക്കാട്ടെ പട്ടാമ്പി മുനിസിപ്പാലിറ്റിയിലും കാസർകോട്ടെ പടന്ന പഞ്ചായത്തിലും നടത്തിയ വാർഡ് വിഭജനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കഴി​ഞ്ഞ ഡിസംബറിൽ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഇതോടെ വാർഡ് എണ്ണം വർദ്ധിപ്പിക്കാൻ കൊണ്ടുവന്ന നിയമ ഭേദഗതിയും സർക്കാർ വിജ്ഞാപനവും ഡീലിമിറ്റേഷൻ കമ്മിഷന്റെ വാർഡ് വിഭജന മാർഗ്ഗരേഖയും കോടതി അസാധുവാക്കിയിരുന്നു.

വാർഡ് വിഭജന നടപടികൾക്കെതിരെ യുഡിഎഫ് പ്രാദേശിക നേതാക്കളും നാട്ടുകാരും നൽകിയ ഒരു കൂട്ടം ഹർജികളായിരുന്നു സിംഗിൾ ബെഞ്ചിനു മുൻപാകെ ഉണ്ടായിരുന്നത്. പുതിയ സെൻസസ് 2025ൽ നടക്കാനിരിക്കെ  ഈ ഘട്ടത്തിൽ പുനർനിർണ്ണയം നടത്തുന്നത് സ്വേച്ഛാപരവും അനാവശ്യവും സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതുമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. മുനിസിപ്പാലിറ്റികളിൽ മട്ടന്നൂർ ഒഴിച്ചുള്ളവ 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ 2015ൽ രൂപീകരിച്ചവയാണ്.

മട്ടന്നൂരിൽ 2017ലും പടന്ന പഞ്ചായത്തിൽ 2015ലും ഇതേ സെൻസസിന്റെ അടിസ്ഥാനത്തിലാണു വാർഡ് വിഭജനം പൂർത്തിയായത്. ഇതേ വിവരങ്ങൾ ആധാരമാക്കി വീണ്ടും പുനർനിർണ്ണയം നടത്തുന്നത് മുനിസിപ്പാലിറ്റി, പഞ്ചായത്ത് രാജ് നിയമങ്ങളിലെ വകുപ്പ് 6(2) വ്യവസ്ഥയുടെ ലംഘനമാണെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇക്കാര്യത്തിൽ തങ്ങൾക്ക് അധികാരമുണ്ടെന്നായിരുന്നു സർക്കാരിന്റെയും ഡീലിമിറ്റേഷൻ കമ്മിഷന്റെയും വാദം. ഇതാണ് ഡിവിഷൻ ബെഞ്ച് ഇന്ന് ശരി വെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പുറംചട്ടയിൽ പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹർജി

(Photo courtesy : X) കൊച്ചി : ബുക്കർ പ്രൈസ് ജേതാവ് അരുന്ധതി റോയിയുടെ...

‘ഈ രാജ്യത്തിന്റെ മന്ത്രിയിൽ നിന്ന് അനുകമ്പയോ ദയയോ പ്രതീക്ഷിക്കരുത്’, തൃശൂരിൽ പരാതിക്കാരിയോട് രോഷം കൊണ്ട് സുരേഷ് ഗോപി ; പിന്നാലെ വ്യാപക വിമർശനം

തൃശൂർ : തൃശൂരിൽ വോട്ടർമാരെ വിളിച്ചു വരുത്തി നടത്തുന്ന കൂടിക്കാഴ്ചയിൽ പരാതിക്കാരിയോട് വീണ്ടും...

സമൂഹമാധ്യമ കുപ്രചരണം:  മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകി ഷൈൻ ടീച്ചർ

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങൾക്കെതിരെ പോലീസിനും...

മസ്തിഷ്ക ജ്വരത്തിനെതിരെ കേരളത്തിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ ഡ്രൈപുയായി  ഡിവൈഎഫ്ഐ

തിരുവന്തപുരം : അമീബിക് മസ്തിഷ്കജ്വരം സംസ്ഥാനത്ത വർദ്ധിച്ചുവരുന്ന വ്യാപനം കണക്കിലെടുത്ത്, കേരളത്തിലുടനീളമുള്ള ജലാശയങ്ങളിൽ...