Saturday, March 14, 2026

വിദ്വേഷ പ്രസംഗം: എംഎൽഎ അബ്ബാസ് അൻസാരിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച് ഉത്തർപ്രദേശ് പ്രത്യേക കോടതി

Date:

ലഖ്നോ: സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്‌.ബി.‌എസ്‌.പി) അംഗവും എംഎൽഎയുമായ അബ്ബാസ് അൻസാരിക്ക് തടവ് ശിക്ഷ വിധിച്ച് ഉത്തർപ്രദേശ് പ്രത്യേക കോടതി. രണ്ട് വർഷമാണ് ശിക്ഷ കാലയളവ്. വിധിയെ തുടർന്ന് അൻസാരിയെ നിയമസഭയിൽ നിന്ന് അയോഗ്യനാക്കി. 2022 മാർച്ച് 3 ന് പഹാർപൂർ മൈതാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനാണ് അൻസാരിക്കെതിരെ കേസെടുത്തത്. മൂന്ന് വർഷത്തിന് ശേഷമാണ് കേസ് പരിഗണിക്കുന്നത്.

ഇതേ കേസിലെ മറ്റൊരു പ്രതിയായ മൻസൂർ അഹമ്മദ് അൻസാരിക്കും കോടതി ശിക്ഷ വിധിച്ചു. മൻസൂരിന് ആറ് മാസം തടവ് ശിക്ഷയാണ് വിധിച്ചത്. ഇരുവർക്കും പിഴയും ചുമത്തിയിട്ടുണ്ട്. അബ്ബാസിന്റെ ഇളയ സഹോദരൻ ഉമർ അൻസാരിയും ഈ കേസിൽ പ്രതിയാണെന്ന് പ്രോസിക്യൂഷൻ ഓഫീസർ ഹരേന്ദ്ര സിംങ് പറഞ്ഞു. ഉമറിനെതിരായ വിചാരണ പുരോഗമിക്കുകയാണ്. സാക്ഷികളെ കോടതി വിസ്തരിക്കുകയാണ്.

ഐ.പി.സി സെക്ഷൻ 171-എഫ് (തെരഞ്ഞെടുപ്പിൽ അനാവശ്യ സ്വാധീനം ചെലുത്തൽ അല്ലെങ്കിൽ ആൾമാറാട്ടം), 189 (പൊതുപ്രവർത്തകനെ പരിക്കേൽപ്പിക്കുമെന്ന ഭീഷണി), 153-എ (മതം, വംശം, താമസസ്ഥലം തുടങ്ങിയ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 505 (പൊതുജനങ്ങൾക്ക് ദോഷം വരുത്തുന്ന പ്രസ്താവനകൾ), 120-ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയതെന്ന് പ്രോസിക്യൂഷൻ ഓഫീസർ പറഞ്ഞു. വിധിക്കെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുപിയിലെ മൗവിൽ നടന്ന പൊതു റാലിക്കിടെയായിരുന്നു അബ്ബാസ് അൻസാരിയുടെ വിവാദ പരാമർശം. കണക്കുകൾ തീർക്കാനുള്ളതിനാൽ അധികാരത്തിലേറിയ ശേഷം ആറു മാസത്തേക്ക് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങൾ നടത്തരുതെന്ന് അഖിലേഷ് യാദവിനോട് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു അദ്ദേഹം പ്രസംഗിച്ചത്.
പ്രസംഗത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് എ.ഡി.ജി പ്രശാന്ത് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടതും കേസെടുത്തതും. ക്രിമിനൽ കേസുകളിലെ പ്രതിയും നിരവധി തവണ എം.എൽ.എയുമായ മുഖ്താർ അൻസാരിയുടെ മകനാണ് അബ്ബാസ് അൻസാരി.

2022 ൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അബ്ബാസ് അൻസാരിയെ അറസ്റ്റ് ചെയ്തിരുന്നു. സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ഈ വർഷം മാർച്ചിൽ അബ്ബാസ് ജയിൽ മോചിതനായി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ച: ‘തന്ത്രിയുടെ ജാമ്യം റദ്ദാക്കണം’ – എസ്ഐടി ഹൈക്കോടതിയിൽ

കൊച്ചി ; ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി...

ലക്ഷ്യം 1987-ലെ 80.5% പോളിംഗ് മറികടക്കുക ; നിയമസഭ തെരഞ്ഞെടുപ്പിന് കമ്മീഷൻ പൂർണ്ണ സജ്ജം : രത്തൻ യു. ഖേൽക്കർ

തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ്...

മാസപ്പടി കേസ്: ഷോൺ ജോർജിന് തിരിച്ചടി, രേഖകൾ കൈമാറുന്നത് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ പ്രതിയായ സിഎംആർഎൽ മാസപ്പടി കേസില്‍ രേഖകൾ ബിജെപി നേതാവ്...

ഒമാനിൽ ഡ്രോൺ ആക്രമണം: 2 ഇന്ത്യാക്കാർ കൊല്ലപ്പെട്ടു ; 10 ഇന്ത്യാക്കാർക്ക് പരിക്ക്

മസ്ക്കറ്റ്: ഒമാൻ സോഹാർ നഗരത്തിലെ വ്യാവസായിക മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട്...