Monday, January 19, 2026

അതിശക്ത മഴ: കെഎസ്ഇബിക്ക് 120 കോടിയുടെ നഷ്ടം

Date:

തിരുവനതപുരം : അതിശക്തമായ മഴയിൽ കെഎസ്ഇബിക്ക് ഇതുവരെയുണ്ടായ നഷ്ടം 120 കോടി. കണക്കുകൾ പ്രകാരം 2190 ഹൈടെൻഷൻ പോസ്റ്റ്, 16,366 ലോ ടെൻഷൻ പോസ്റ്റ് എന്നിവ തകർന്നതായി കെഎസ്ഇബി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. 
2345 സ്ഥലങ്ങളിൽ ഹൈ ടെൻഷൻ ലൈനുകളും 45,459 സ്ഥലങ്ങളിൽ ലോടെൻഷൻ ലൈനുകളും പൊട്ടി വീണു. വിതരണമേഖലയിൽ ഏകദേശം 120 കോടി 81 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 57,33,195 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു. ഇതിൽ 54,56,524 ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നൽകിക്കഴിഞ്ഞതായും കെഎസ്ഇബി അറിയിച്ചു.

കണ്ണൂരിൽ മാത്രം ഇതുവരെ 8.96 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കനത്ത കാറ്റിലും മഴയിലും മരങ്ങള്‍ വീണും മണ്ണിടിഞ്ഞുമായി നിരവധി പോസ്റ്റുകളും ലൈന്‍ കമ്പികളും നശിച്ചു. മെയ് 20 മുതലുണ്ടായ കാലവര്‍ഷക്കെടുതിയില്‍ കണ്ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിളില്‍ 4.92 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

616 വൈദ്യുതി പോസ്റ്റുകള്‍ നശിച്ചു. 1953 ഇടങ്ങളില്‍ ലൈന്‍ കമ്പി പൊട്ടി. ഒരു ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മര്‍ തകരാറിലായി. 
വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി വിതരണത്തിന് വലിയ തടസ്സം നേരിടേണ്ടി വന്നു. ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സര്‍ക്കിളില്‍ 95 ഹൈടെന്‍ഷന്‍ ഇല്ക്ട്രിക് പോസ്റ്റുകളും 677 ലോടെന്‍ഷന്‍ ഇലക്ട്രിക് പോസ്റ്റുകളും നശിച്ചു.

42 ഇടങ്ങളില്‍ ഹൈടെന്‍ഷന്‍ കേബിളുകള്‍ പൊട്ടി 1531 ഇടങ്ങങ്ങളില്‍ ലോ ടെന്‍ഷന്‍ കേബിളുകളുകളും പൊട്ടി വീണു. രണ്ട് ട്രാന്‍സ്ഫോര്‍ഫമറുകളും നശിച്ചു. ആകെ 4.04 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബസിൽ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവതി വീഡിയോ പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി

കോഴിക്കോട് : ബസിൽ വെച്ച് ലൈം​ഗികാതിക്രമം കാട്ടിയെന്ന് ആരോപിച്ച് കണ്ടന്റ് ക്രിയേറ്ററായ...

ശബരിമലയിൽ പുതു റെക്കോർഡ് ; മണ്ഡല-മകരവിളക്ക് സീസണിലെ വരുമാനം 435 കോടി രൂപ!

ശബരിമല : ശബരിമലയിലെ ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് റെക്കോർഡ് വരുമാനം....

‘എല്ലാ റേഷൻ കടകളും കെ-സ്റ്റോറുകളാക്കും’: ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം : വൈവിദ്ധ്യവൽക്കരണത്തിന്റെ ഭാഗമായി റേഷൻ കടകൾ വഴി വിവിധ സേവനങ്ങൾ...