Tuesday, March 10, 2026

ശബരിമല കൊടിമര പുന:പ്രതിഷ്‌ഠയിൽ അന്വേഷണം നിർദ്ദേശിച്ച് ഹൈക്കോടതി ; സംഭാവനയായി ലഭിച്ച സ്വർണ്ണത്തിലെ അവ്യക്തത നീക്കണമെന്നും ആവശ്യം

Date:

കൊച്ചി : ശബരിമലയിലെ കൊടിമരം പുന:പ്രതിഷ്‌ഠിച്ചതിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി ഹൈക്കോടതി. സംസ്ഥാന വിജിലൻസ് എത്രയും പെട്ടെന്ന് അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. സംഭാവനയായി ലഭിച്ച സ്വർണ്ണത്തിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ‌ വ്യക്തത ഉണ്ടാക്കണമെന്നും കോടതി നിർദ്ദേശത്തിലണ്ട്. ആവശ്യമെങ്കിൽ പ്രത്യേക കേസ് ആയി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

2017 ലാണ് ശബരിമലയിലപഴയ കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻ്റായുള്ള യു ഡി എഫ് ഭരണ സമിതിയാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. പഴയ കൊടിമരം മാറ്റിയപ്പോൾ അതിൽനിന്നുള്ള വാജിവാഹനമാണ് തന്ത്രി കണ്ഠര് രാജീവർക്ക് ബോർഡ് കൈമാറിയത്. സ്വർണ്ണക്കവർച്ച വിവാദം ഉയർന്നപ്പോള്‍ വാജിവാഹനം തിരികെ നൽകാമെന്ന് തന്ത്രി മുൻ ബോർഡിനെ അറിയിച്ചുവെങ്കിലും തിരികെ വാങ്ങാൻ ബോർഡ് തയ്യാറായില്ല.

കൊടിമരം പുന:പ്രതിഷ്‌ഠ അന്വേഷണം യുഡിഎഫ് ബോർഡിലേക്കെത്താനുള്ള സാദ്ധ്യതയെ മുൻകൂട്ടി കണ്ട് യുഡിഎഫ് നേതാവ് അജയ് തറയിൽ അന്വേഷണത്തെ സ്വാഗതം ചെയ്‌ത്‌ രംഗത്തെത്തി. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം : നി​യ​മ സെ​ക്ര​ട്ട​റി കെ.​ജി.​സ​ന​ൽ​കു​മാ​ർ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​കും. നി​ല​വി​ലെ...

‘പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും’; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം : പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ തീരുമാനമെടുത്ത്...

നഴ്‌സുമാരുടെ സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി; ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് നിര്‍ദ്ദേശം

കൊച്ചി : നഴ്‌സ്മാരുടെ സമരത്തെ തുടർന്ന് ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്നും ജോലി...

‘മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ല, നല്ല ഭരണത്തിന്റെ ഭാഗം’ : ഹർജി തള്ളി ഹൈക്കോടതി

കൊച്ചി :സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന് ആരോപിച്ച്...