ഹണിട്രാപ്പിംഗ്, പണം തട്ടൽ ; 10 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിടിയിൽ

Date:

സൂറത്ത് : സൂറത്ത് ആസ്ഥാനമായുള്ള കെട്ടിട നിർമ്മാതാവിൽ നിന്ന് പണം തട്ടിയെടുക്കുകയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ  അപകീർത്തിപ്പെടുത്തുകയും ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ അറസ്റ്റ് ചെയ്ത് സൂറത്ത് പോലീസ്.
ടിക് ടോക്കിലൂടെ ജനപ്രീതി നേടുകയും ഇൻസ്റ്റാഗ്രാമിൽ പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സുമുള്ള കീർത്തി പട്ടേലിനെയാണ് അഹമ്മദാബാദിലെ സർഖേജ് പ്രദേശത്ത് നിന്ന് ലോക്കൽ പോലീസിന്റെ സഹായത്തോടെ സൂറത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്.

2024 ജൂണിലാണ്  സൂറത്തിലെ കപോദര പോലീസ് സ്റ്റേഷനിൽ കീർത്തി പട്ടേലിനും ആറ് കൂട്ടാളികൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അന്ന് മുതൽ ഇവർ പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. കെട്ടിട നിർമ്മാതാവിനെ കുടുക്കാൻ ഗൂഢാലോചന നടത്തിയതിനും കോടിക്കണക്കിന് രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതിനും പട്ടേലും കൂട്ടാളികളും കുറ്റക്കാരാണെന്ന് പോലീസ് പറഞ്ഞു. കെട്ടിട നിർമ്മാതാവ് വഴങ്ങാത്തതിനെത്തുടർന്ന് അദ്ദേഹത്തിന്റെ പ്രതിച്ഛായ മോശമാക്കാൻ സംഘം സോഷ്യൽ മീഡിയ ഉപയോഗിക്കുകയായിരുന്നു എന്നാണ് ആരോപണം.

കീർത്തി പട്ടേൽ മനഃപൂർവ്വം പോലീസിനെ കബളിപ്പിച്ച് ഇടയ്ക്കിടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തും സ്ഥലം മാറിയും മുങ്ങി നടക്കുകയായിരുന്നുവെന്ന് ഡിസിപി അലോക് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സൂറത്ത് കോടതി അവർക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർച്ചയായ നിരീക്ഷണത്തിന്റെ ഫലമായി ഒടുവിൽ പോലീസ് അഹമ്മദാബാദിലെ അവരുടെ ഒളിത്താവളത്തം കണ്ടെത്തി പിടികൂടുകയായിരുന്നു.

“2024 ജൂണിൽ ഹണി-ട്രാപ്പിംഗിനാണ് കീർത്തിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കേസിൽ 5 പ്രതികളാണ് ഉള്ളത്. 4 പേരെ ആദ്യമെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 10 മാസമായി കീർത്തി പട്ടേൽ ഒളിവിലായിരുന്നു. കോടതി പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് അവരെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തത്. ഒരു ബിൽഡറിൽ നിന്ന് അവൾ 2 കോടിയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നത.” ഡിസിപി കുമാർ പറഞ്ഞു.
പിടിച്ചുപറി കേസിന് പുറമേ, ഭൂമി കൈയേറ്റം ഉൾപ്പെടെയുള്ള മറ്റ് പരാതികളും പട്ടേലിനെതിരെ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അവരെ ചോദ്യം ചെയ്യുമെന്നും വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കുമെന്നും ഡിസിപി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...

പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : 14 പ്രതികളിൽ 10 പേർ അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി...