Friday, April 10, 2026

നിക്ഷേപ തുക തിരികെ നൽകാൻ വിസമ്മതിച്ചതിന് വീട്ടമ്മയ്ക്ക് 49,55,000 രൂപയും 9 % പലിശയും നൽകാൻ വിധി

Date:

തൃശൂർ: നിക്ഷേപ തുക തിരികെ നൽകാൻ വിസമ്മതിച്ചതിന്  വീട്ടമ്മക്ക് 49,55,000 രൂപയും പലിശയും നൽകാൻ വിധി. മുപ്ലിയം വാളൂരാൻ വീട്ടിൽ ബിജിമോൾ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഉപഭോക്തൃ കോടതിയുടെ വിധി.

ചെട്ടിയങ്ങാടിയിലെ ധന വ്യവസായ സ്ഥാപനത്തിന്‍റെ മാനേജിങ് പാർട്ണർ വടൂക്കരയിലുള്ള ജോയ് ഡി പാണഞ്ചേരി, പാർട്ണർ ഭാര്യ റാണി എന്നിവർക്കെതിരെയാണ് വിധി. ബിജിമോൾ 47,00,000 രൂപയാണ്  നിക്ഷേപിച്ചത്. ആദ്യ ഘട്ടത്തിൽ വാഗ്ദാനം ചെയ്ത പലിശ നൽകി വന്നിരുന്നു. പിന്നീട് പലിശ നൽകുന്നതിൽ വീഴ്ച വരുത്തി. ആവശ്യപ്പെട്ടപ്പോൾ നിക്ഷേപ തുക തിരിച്ചുനൽകാൻ വിസമ്മതിച്ചു എന്നാണ് ബിജുമോളുടെ പരാതി.

തുടർന്ന് ബിജിമോൾ ഹർജി ഫയൽ ചെയ്യുകയായിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡന്‍റ് സി ടി സാബു, മെമ്പർ മാരായ ശ്രീജ എസ്, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരിക്ക് നിക്ഷേപിച്ച 47,00,000 രൂപയും നഷ്ടപരിഹാരമായി 250000 രൂപയും ചെലവിലേക്ക് 5000 രൂപയും ഈ തുകകൾക്ക് ഹർജി ഫയൽ ചെയ്ത തിയ്യതിയായ 2023 ജനുവരി 17 മുതൽ 9 ശതമാനം പലിശയും നൽകാൻ ഉത്തരവിടുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ എ ഡി ബെന്നി ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് നാലാം നാൾ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ സമീപത്ത്1500 അടി താഴ്ചയിൽ നിന്ന്

ചിക്കമഗളൂരു : വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ...

ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി : ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം...

സംസ്ഥാനത്ത് ഉയർന്ന പോളിങ് ; വടക്കൻ ജില്ലകളിൽ  സംസ്ഥാന ശരാശരിക്കും മീതെ

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് കനത്ത പോളിങ്. ഏറ്റവും ഒടുവിലെ...