‘പാർഥ ചാറ്റർജിയെ എത്രകാലം ജയിലിൽ വെയ്ക്കണം, കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ എന്ത് ചെയ്യും?’: ഇ.ഡിയോട് സുപ്രീം കോടതി

Date:

കൊൽക്കത്ത :  അദ്ധ്യാപക നിയമന കോഴക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബംഗാൾ മുൻ മന്ത്രി പാർഥ ചാറ്റർജിയെ എത്രകാലം ജയിലിൽ വയ്ക്കുമെന്ന് ഇഡിയോട് സുപ്രീംകോടതി. പാർഥ ചാറ്റർജിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ആയിരുന്നു കോടതിയുടെ
പരാമർശം. ചാറ്റർജി രണ്ടുവർഷമായി ജയിലിൽ ആണെന്നും അദ്ദേഹത്തിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാണിച്ചു.

‘‘ഞങ്ങൾ ജാമ്യം അനുവദിച്ചില്ലെങ്കിൽ എന്തു സംഭവിക്കും? വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. കേസിൽ 183 സാക്ഷികളുണ്ട്. വിചാരണയ്ക്ക് സമയമെടുക്കും. അദ്ദേഹത്തെ എത്രകാലം ജയിലിലിടും? അതാണ് ചോദ്യം.’’– ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ എസ്‌വി രാജുവിനോട് കോടതി ചോദിച്ചു. ‘‘ഒടുവിൽ ചാറ്റർജി കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ എന്ത് ചെയ്യും? 2.5–3 വർഷം കാത്തിരിക്കുക എന്നുപറഞ്ഞാൽ അത് ചെറിയ കാലയളവല്ല’’– കോടതി ചൂണ്ടിക്കാട്ടി.

ചാറ്റർജിക്കുവേണ്ടി മുകുൾ റോഹ്ത്തഗിയാണ് കോടതിയിൽ ഹാജരായത്. 2022 ജൂലൈ 23നാണ് ചാറ്റർജി അറസ്റ്റിലായതെന്ന് മുകുൾ കോടതിയെ അറിയിച്ചു. കള്ളപ്പണക്കേസിലെ പരമാവധി ശിക്ഷയുടെ മൂന്നിലൊന്ന് ഇപ്പോൾ തന്നെ ചാറ്റർജി അനുഭവിച്ചുകഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാറ്റർജി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മനുഷ്യത്വരഹിതം, ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി; 46 കുട്ടികളടക്കം 104 പേര്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്

ഗാസാ സിറ്റി: ഗാസയില്‍ മനുഷ്യക്കുരുതിക്ക് സമാപ്തിയായില്ലെന്ന് വേണം കരുതാൻ. വെടി നിർത്തൽ...

മുന്നണിയിൽ പൊല്ലാപ്പായ പിഎം ശ്രീക്ക് പരിഹാരം ; ധാരണാപത്രം മരവിപ്പിക്കാൻ‌ കേന്ദ്രത്തിന് കത്തയക്കാമെന്ന് സിപിഎം, പരിഭവം വിട്ട് സിപിഐ മന്ത്രിമാർ

തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ തന്നിഷ്ടപ്രകാരം വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിൽ...

ക്ഷേമ പെന്‍ഷന്‍ 2000 രൂപ, പാവപ്പെട്ട സ്ത്രീകള്‍ക്ക് മാസം 1000 രൂപ, യുവാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്‌; വന്‍ പ്രഖ്യാപനങ്ങളുമായി പിണറായി സർക്കാർ

തിരുവനന്തപുരം : കാലാവധി പൂർത്തീകരിക്കാൻ മാസങ്ങൾ ശേഷിക്കെ വമ്പന്‍ പ്രഖ്യാപനങ്ങളുമായി രണ്ടാം...

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ തീയതി പ്രഖ്യാപിച്ചു; മാര്‍ച്ച് അഞ്ച് മുതല്‍ 30 വരെ

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു. 2026...