ബാങ്കോക്കിൽ നിന്ന് കൊച്ചിയിലേക്ക് ആറരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് ; പിടികൂടി കസ്റ്റംസ്

Date:

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ആറര കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി കസ്റ്റംസ്. ബാങ്കോക്കില്‍ നിന്ന് കൊച്ചിയിലേക്ക് കടത്താൻ ശ്രമിച്ച ആറര കിലോയോളം വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ വയനാട് സ്വദേശി അബ്ദുൽ സമദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. അടുത്തിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തുന്ന വൻ ലഹരി വേട്ടയാണിത്.

കൊച്ചി കസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് പരിശോധന. ബാങ്കോക്കിൽ നിന്ന് വിറ്റ് ജെറ്റ് എയർവേസിലാണ് കൊച്ചിയിൽ എത്തിയ ലഗേജിലാണ് കഞ്ചാവ് കടത്തിയത്. പിടിയിലായ അബ്ദുൽ സമദ് ഇതിനുമുമ്പും സമാനമായ രീതിയിൽ ലഹരിവസ്തുക്കൾ കടത്തിയിട്ടുണ്ടോയെന്നതും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ആർക്കുവേണ്ടിയാണ് ഇയാൾ മയക്കുമരുന്ന് കൊണ്ടുവന്നതെന്നും എങ്ങനെയാണ് വിപണന കാര്യങ്ങളെന്നും പരിശോധനയിലുണ്ട്. അറസ്റ്റിലായ അബ്ദുൽ സമദിനെ ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സെൻയാർ ചുഴലിക്കാറ്റ് ശക്തമായേക്കാമെന്ന മുന്നറിയിപ്പ് : തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ കനത്ത മഴ സാദ്ധ്യത

തിരുവനന്തപുരം : തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്ക് ഭാഗങ്ങളിലും...