Monday, March 30, 2026

ഐസിസി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു ; സഞ്ജു സാംസണും മറ്റ് മൂന്ന് ഇന്ത്യൻ താരങ്ങളും ടീമിൽ

Date:

മുംബൈ : 2026 ട്വൻ്റി20 ലോകകപ്പിലെ ടീം ഓഫ് ദ ടൂർണ്ണമെന്റിനെ പ്രഖ്യാപിച്ച് ഐസിസി. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ നാല് ഇന്ത്യൻ താരങ്ങൾ ടീമിൽ ഇടം നേടി. സഞ്ജുവിനെ വിക്കറ്റ് കീപ്പറായും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രമിനെ നായകനായുമാണ് തിരഞ്ഞെടുത്തത്. മുൻ താരങ്ങളും ഐസിസി പ്രതിനിധികളും മാധ്യമപ്രവർത്തകരും അടങ്ങുന്ന സെലക്ഷൻ പാനലാണ് ടീമിനെ തിരഞ്ഞെടുത്തത്.

സഞ്ജുവിന് പുറമെ ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിൽ ഉൾപ്പെട്ട മറ്റ് ഇന്ത്യൻ താരങ്ങൾ. അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസെടുത്ത സഞ്ജു ഇന്ത്യയുടെ കിരീടവിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ്. മാത്രമല്ല, ലോകകപ്പിലെ താരവും സഞ്ജുവായിരുന്നു. ലോകകപ്പ് ഫൈനലിലെ താരമായിരുന്നു പേസർ ബുംറ. .

പാക് താരം സഹിബ്‌സാദ ഫർഹാൻ, ഇംഗ്ലണ്ട് ഓൾറൗണ്ടർ വിൽ ജാക്‌സ്, വിൻഡീസ് ബൗളർ ജേസൺ ഹേൾഡർ, ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഡിഡി, ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റാഷിദ്, സിംബാബ്‌വേ പേസർ ബ്ലെസ്സിങ് മുസറാബാനി എന്നിവരാണ് ടീം ഓഫ് ദ ടൂർണമെന്റിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റ് താരങ്ങൾ. 12-ാമനായി യുഎസ്എ ബൗളർ ഷാഡ്‌ലി വാൻ ഷാൽക്വിക്കും ഉൾപ്പെട്ടിട്ടുണ്ട്. വെറും നാല് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റെടുത്ത് തിളങ്ങിയ താരമാണ് ഷാഡ്‌ലി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...