‘പാക്ക് ക്രിക്കറ്റ് ബോർഡിന് നഷ്ടമുണ്ടാക്കാൻ നോക്കിയാൽ ഇന്ത്യ അതിലും നഷ്ടം നേരിടും’:  പിസിബി വക്താവിൻ്റെ മുന്നറിയിപ്പ്

Date:

(Photo Courtesy : X)

ഇസ്‍ലാമാബാദ് : ബോധപൂർവം പാക്കിസ്ഥാന് സാമ്പത്തിക നഷ്ടമുണ്ടാക്കാൻ ശ്രമിച്ചാൽ ഇന്ത്യ അതിലും വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന്റെ നടത്തിപ്പ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് വൻ സാമ്പത്തിക ബാദ്ധ്യത വരുത്തിവച്ചതായി പുറത്തു വന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയ്കതിരെയുള്ള ഭീഷണി.

മൂന്നു പതിറ്റാണ്ടിനു ശേഷം പാക്കിസ്ഥാന് ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ച ഐസിസി ടൂർണമെന്റ് എന്ന നിലയിൽ, ചാംപ്യൻസ് ട്രോഫി പിസിബിയുടെ വരുമാന സ്രോതസായി മാറുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഇന്ത്യ മത്സരങ്ങൾക്കായി പാക്കിസ്ഥാനിൽ എത്താൻ വിസമ്മതിച്ചതും പാക്കിസ്ഥാൻ ടീം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ദയനീയ തോൽവി ഏറ്റുവാങ്ങി പുറത്തായതും പ്രതീക്ഷകൾക്ക് തിരിച്ചടിയായിരുന്നു.

‘‘രാജ്യാന്തര ക്രിക്കറ്റിനെ സംബന്ധിച്ച് എല്ലാ തീരുമാനങ്ങളും ഐസിസിയുടേതാണ്. പാക്കിസ്ഥാന് ഏതെങ്കിലും വിധത്തിൽ നഷ്ടമുണ്ടാക്കാൻ ഇന്ത്യ ബോധപൂർവ്വം ശ്രമിച്ചിട്ടുണ്ടെങ്കിൽ, അവർ അതിന് കനത്ത വില കൊടുക്കേണ്ടി വരും ” – ആമിർ മിർ പറഞ്ഞു വെയ്ക്കുന്നു.

ഇന്ത്യ – പാക്കിസ്ഥാൻ മത്സരങ്ങളാണ് രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വരുമാനമുള്ള മത്സരങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യക്കെതിരെയുള്ള
പിസിബി വക്താവിന്റെ വെല്ലുവിളി. അടുത്ത മൂന്നു വർഷത്തേക്ക് ക്രിക്കറ്റ് മത്സരങ്ങൾക്കായി പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് വരില്ലെന്നും അതുവഴി
ബിസിസിഐയ്‌ക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നുമാണ് പിസിബി വക്താവ് ആമിർ മിറിൻ്റെ കണക്കുകൂട്ടൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാഷ്ട്രീയ നിലപാട് മാറ്റുന്നുവെന്നത് വ്യാജപ്രചരണം, എൽഡിഎഫിനൊപ്പം തുടരും : സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

കോട്ടയം : കേരള കോൺഗ്രസ് എമ്മിൽനിന്നും പുറത്തുപോകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളി...

ലൈംഗികാതിക്രമ കേസ്: പി.ടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം

തിരുവനന്തപുരം : ചലച്ചിത്രപ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിന്...

ട്വൻ്റി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസൺ അകത്ത്, ശുഭ്മാൻ ഗിൽ പുറത്ത്

മുംബൈ : ഐസിസി പുരുഷ ട്വൻ്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ  പ്രഖ്യാപിച്ചു....