[Photo courtesy :1 – The Diary of a CEO podcast, 2 – X]
വിവാഹേതരബന്ധത്തിന്റെ പേരില്‍ രണ്ട് ജീവനക്കാരെ കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ടെന്ന് കാര്‍ഡോണ്‍ വെഞ്ചേഴ്‌സ് ഉടമ നതാലി ഡോസൺ. ദി ഡയറി ഓഫ് എ സിഇഒ എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് കമ്പനിയുടെ സഹസ്ഥാപകയും പ്രസിഡന്റുമായ നതാലി ഇക്കാര്യം പങ്കുവെച്ചത്. വിവാഹേതര ബന്ധത്തെ കുറിച്ച് അറിഞ്ഞയുടൻ ഒരുനിമിഷം പോലും വൈകാതെ പുറത്താക്കാനുള്ള തീരുമാനമെടുത്തതെന്ന് നതാലി വ്യക്തമാക്കി.
“എന്റെ കമ്പനിയില്‍ ഇത് അനുവദിക്കാനാകില്ല. പ്രത്യേകിച്ച് എന്നോട് വളരെ അടുത്തുളളവർ. എനിക്ക് ചതിയന്മാരെ വെച്ചുപൊറുപ്പിക്കാനാകില്ല. ജീവിതം മുഴുവന്‍ ഒന്നിച്ചുണ്ടാകേണ്ട വ്യക്തിയെ വഞ്ചിക്കാന്‍ അവര്‍ക്ക് കഴിയുമെങ്കില്‍ അവര്‍ ജോലിയിലും വഞ്ചന കാണിക്കില്ലേ? അവര്‍ ഞങ്ങളുടെ ഉപഭോക്താക്കളെ ചതിക്കില്ലേ? അത്തരം ആളുകള്‍ കമ്പനിക്ക് ബാദ്ധ്യതയാണ്.” – നതാലി താനെടുത്ത തീരുമാനത്തെ 100% ശരിവെച്ചു.
