Friday, February 27, 2026

ഡൽഹിയിൽ 54% കുടുംബങ്ങളിലും കോവിഡിനു സമാനമായ വൈറൽ രോഗലക്ഷണങ്ങൾ – ലോക്കൽ സർക്കിൾസ് സർവ്വെ റിപ്പോർട്ട്

Date:

ന്യൂഡൽഹി : ഡൽഹിയിൽ പകുതിയലധികം കുടുംബങ്ങളിലും കോവിഡിനു സമാനമായ വൈറൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. 54 % കുടുംബങ്ങളിലെയും ഒന്നോ രണ്ടോ അംഗങ്ങൾക്കെങ്കിലും പനി അല്ലെങ്കിൽ വൈറൽ പനിയുടെ ലക്ഷണങ്ങൾ ഉള്ളതായി ലോക്കൽ സർക്കിൾസ് സർവ്വെ വ്യക്തമാക്കുന്നു.

50 വയസ്സിനു മുകളിലുള്ളവരിലും കൊച്ചുകുട്ടികളിലുമാണു വൈറസ്  അതിവേഗം പടരുന്നത്. രക്തസമ്മർദ്ദം, പ്രമേഹം, ആസ്മ, സിഒപിഡി, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉള്ളവരെയും അസുഖം ബാധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. തലവേദന, ചുമ, ക്ഷീണം, മറ്റ് ശ്വസന സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. ന്യുമോണിയയും ബ്രോങ്കൈറ്റിസും ഉള്ള രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ആശുപത്രികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ഡൽഹി, ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവടങ്ങളിൽ നിന്നുള്ള 13,000 പേരാണ് സർവ്വെയിൽ പങ്കെടുത്തത്. ഇതിൽ 63 % പുരുഷന്മാരും 37 % സ്ത്രീകളുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ മുന്നേറ്റം; ആക്കുളം-ചേറ്റുവ ജലപാത ഒന്നാംഘട്ടം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ മുന്നേറ്റം സൃഷ്ടിയ്ക്കുന്ന...

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ഒ പനീർശെൽവം ഡിഎംകെയിൽ

ചെന്നൈ : തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും പുറത്താക്കപ്പെട്ട എഐഎഡിഎംകെ നേതാവുമായ ഒ...

മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു ; തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിയ്ക്കും

കണ്ണൂർ : കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു. പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി...