Wednesday, March 18, 2026

സുപ്രീംകോടതിയിൽ പരിഭാഷയ്ക്കായി പ്രാദേശിക ഭാഷ പരിജ്ഞാനമുള്ളവരെ നിയമിക്കണം; ചീഫ്‌ ജസ്‌റ്റിസിന് കത്ത്

Date:

ദില്ലി : സുപ്രീംകോടതിയിൽ പരിഭാഷയ്ക്കായി പ്രാദേശിക ഭാഷ പരിജ്ഞാനമുള്ള സംഘത്തെ നിയമിക്കണമെന്ന് സുപ്രീംകോടതി അഡ്വക്കേറ്റ്സ് -ഓൺ -റെക്കോർഡ് അസോസിയേഷൻ . ഇതുസംബന്ധിച്ച് അസോസിയേഷൻ അദ്ധ്യക്ഷൻ വിപിൻ നായർ ചീഫ്‌ ജസ്‌റ്റിസ്‌ സഞ്ജീവ്‌ ഖന്നയ്‌ക്ക്‌ കത്തുനൽകി. അദ്ധ്യാപികയെ സർവ്വീസിൽ തിരിച്ചെടുക്കാൻ നൽകിയ ഉത്തരവിൽ റീഇൻസ്‌റ്റേന്റ്‌മെന്റ്‌ എന്നതിന്‌ പകരം റീഎസ്‌റ്റാബ്ലിഷ്‌മെന്റ്‌ എന്ന വാക്കുപയോഗിച്ചതിൽ ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അരവിന്ദ് കുമാർ എന്നിവർ അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. പരിഭാഷകളിൽ വരുന്ന തെറ്റ് ഒഴിവാക്കാൻ എന്തു മാർഗം സ്വീകരിക്കാനാകുമെന്ന് അഡ്വക്കേറ്റ്സ് -ഓൺ -റെക്കോർഡ് അസോസിയേഷൻ  പ്രസിഡന്റ് വിപിൻ നായരോട് വിഷയത്തിൽ ബെഞ്ച്‌ അഭിപ്രായം തേടിയിരുന്നു. ഈക്കാര്യത്തിലാണ് അസോസിയേഷൻ നിലപാട് അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ ; പിന്തുണക്കില്ലെന്ന് ഡിസിസി, പ്രതിഷേധം കടുത്തേക്കും

കാസർഗോഡ് : സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ സ്ഥാനാർത്ഥിയാകുന്നതിൽ കാസർഗോഡ് ഡിസിസിക്ക്  അതൃപ്തി....

കോൺഗ്രസില്‍ തര്‍ക്കമില്ലെന്ന് വിഡി സതീശൻ ; കൊച്ചി സീറ്റിനായി സതീശനും കെ സി വേണുപോപാലും തർക്കത്തോടു തർക്കം !

കൊച്ചി:കോൺഗ്രസില്‍ അസ്വാരസ്യങ്ങളിലെന്നും സീറ്റിനായി തര്‍ക്കമില്ലെന്നും വി ഡി സതീശൻ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും...

ആലപ്പുഴ കോൺഗ്രസിൽ പൊട്ടിത്തെറി: ഡിസിസിയിൽ കൂട്ടരാജി, കണ്ണീരണിഞ്ഞ് സജി ജോസഫ്, സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: ജില്ലയിലെ കോൺഗ്രസിൽ രാജി തുടരുന്നു. ജി സുധാകരനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിൻ്റെ...

മത്സരിക്കാനുറച്ച് കെ. സുധാകരൻ; അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല

ന്യൂഡൽഹി : കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയനീക്കങ്ങൾക്ക് വഴങ്ങാതെ കെ സുധാകരൻ. മത്സരിക്കാൻ...