Friday, April 10, 2026

വീട്ടിൽ നിന്ന് കോടികൾ കണ്ടെടുത്ത സംഭവം: ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു ; രാജി പാർലമെൻറിൽ ഇംപീച്ച്മെൻറ് നടപടികൾ നടക്കുന്നതിനിടെ

Date:

ന്യൂഡൽഹി : ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്ന് വൻതോതിൽ പണം കണ്ടെടുത്ത സംഭവത്തിൽ ആരോപണ വിധേയനായ അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു. 
വിവാദത്തെ തുടർന്ന്, നേരത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം അദ്ദേഹത്തോട് രാജിവെക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ സ്വമേധയാ രാജി സമർപ്പിക്കാൻ തയ്യാറാകാത്ത യശ്വന്ത് വർമ്മയെ  അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ശേഷം, ഇപ്പോൾ പാർലമെൻറിൽ ഇംപീച്ച്മെൻറ് നടപടികൾ നടക്കുന്നതിനിടെയാണ് വർമ്മയുടെ പൊടുന്നനെയുള്ള രാജി. 

കഴിഞ്ഞ വർഷം മാർച്ചിൽ ഹോളി ദിനത്തിലാണ  ഡൽഹിയിലെ ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗിക വസതിയിൽ പണത്തിന്റെ കൂമ്പാരം കണ്ടെത്തിയത്. വീട്ടിലെ തീപ്പിടുത്തത്തിനിടയിൽ അഗ്നിശമന ഉദ്യോഗസ്ഥരാണ് മുറിയിൽ കൂട്ടിയിട്ട നിലയിൽ നോട്ട് കൂമ്പാരം കണ്ടത്. 15 കോടി രൂപ കണ്ടെത്തിയെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം.
എന്നാൽ, തന്റെ വസതിയിൽ നിന്ന് പണമൊന്നും കണ്ടെടുത്തിട്ടില്ലെന്നായിരുന്നു ജസ്റ്റിസ് വർമ്മയുടെവാദം ആരോപണം പൂർണ്ണമായും വർമ്മ നിഷേധിയ്ക്കുകയായിരുന്നു. ചിത്രങ്ങളടക്കം പുറത്ത് വന്നതോടെ അന്വേഷണത്തിന് നിർബന്ധിതനായി.  ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിയോഗിച്ച മൂന്നംഗ ആഭ്യന്തര സമിതി കണ്ടെത്തി.

2025 മാർച്ചിൽ രൂപീകരിച്ച ഈ സമിതി മെയ് മാസത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. വീട്ടിലെ തീപ്പിടിത്തത്തിൽ കത്തിക്കരിഞ്ഞ നിലയിൽ നോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ നൽകിയ റിപ്പോർട്ടും, പണം കണ്ടെത്തിയ മുറിയിലെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോയും ചീഫ് ജസ്റ്റിസ് പരസ്യപ്പെടുത്തിയിരുന്നു.

അഴിമതി ആരോപണം ശക്തമായതിനെത്തുടർന്ന് 2025 ജൂലൈയിൽ ജസ്റ്റിസ് വർമ്മയെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം ലോക്‌സഭാ അംഗങ്ങൾ ഒപ്പിട്ട പ്രമേയം അവതരിപ്പിച്ചു. ഭരണഘടനയനുസരിച്ച് ഒരു ജഡ്ജിയെ പുറത്താക്കുന്നതിനുള്ള ‘ഇംപീച്ച്മെന്റ്’ നടപടികളുടെ പുരോഗമിക്കവേയാണ് രാജി. ജഡ്ജസ് എൻക്വയറി ആക്ട് പ്രകാരം ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ അന്വേഷണ സമിതി രൂപീകരിക്കാൻ സ്പീക്കർ ഉത്തരവിടുകയും ചെയ്തു.

ലോക്‌സഭാ സ്പീക്കറുടെ ഈ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ജസ്റ്റിസ് വർമ്മ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയാണ് ലഭിച്ചത്. സ്പീക്കറുടെ നടപടിയിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് അദ്ദേഹത്തിൻ്റെ ഹർജി തള്ളി. ഇതോടെ പാർലമെൻ്റിൻ്റെ ഇംപീച്ച്മെൻറ് നടപടികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രാജി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് നാലാം നാൾ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ സമീപത്ത്1500 അടി താഴ്ചയിൽ നിന്ന്

ചിക്കമഗളൂരു : വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ...

ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി : ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം...

സംസ്ഥാനത്ത് ഉയർന്ന പോളിങ് ; വടക്കൻ ജില്ലകളിൽ  സംസ്ഥാന ശരാശരിക്കും മീതെ

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് കനത്ത പോളിങ്. ഏറ്റവും ഒടുവിലെ...