ന്യൂഡൽഹി : ആസിയാൻ കാഴ്ചപ്പാടിനെ എന്നും പിന്നുണക്കുന്ന നയമാണ് ഇന്ത്യ പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലേഷ്യയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു മോദി. വ്യപാര രംഗത്ത് ആസിയാനുമായുള്ള സഹകരണം ശക്തമാക്കുമെന്നും മോദി അറിയിച്ചു. “ആസിയാൻ കുടുംബവുമായി ബന്ധപ്പെടാൻ അവസരം ലഭിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഒരു പ്രധാന ഘടകമാണ് ആസിയാൻ.”- വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആസിയാൻ ഉച്ചകോടിക്കായി മലേഷ്യയിൽ എത്തിയിട്ടുണ്ട്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് പൂർണ്ണമായി നിറുത്തുമെന്ന് ഇന്ത്യ ഉറപ്പു നല്കിയെന്ന് മലേഷ്യയിലേക്കുള്ള യാത്രാ മധ്യേ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മാധ്യമങ്ങളോട് ആവർത്തിച്ചു.
