Thursday, April 9, 2026

ഒന്നാം ട്വന്റി20യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതാ ടീമിനു തകർപ്പൻ വിജയം; മൂന്നു ഫോർമാറ്റുകളിലും സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി സ്മൃതി മന്ഥാന.

Date:

നോട്ടിങ്ങാം : ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20യിൽ ഇന്ത്യൻ വനിതാ ടീമിനു തകർപ്പൻ വിജയം. 97 റണ്‍സ് വിജയമാണ് ഇന്ത്യ നോട്ടിങ്ങാമിൽ നേടിയത്. ഇന്ത്യ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് 14.5 ഓവറിൽ 113 റൺസെടുത്തു പുറത്തായി. സെഞ്ചറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സ്മൃതി മന്ഥാനയാണ് കളിയിലെ താരം. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി സ്മൃതി മന്ഥാന.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. ക്യാപ്റ്റൻ സ്മൃതി മന്ഥാനയുടെ തകർപ്പൻ സെഞ്ചറിയാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 62 പന്തുകൾ നേരിട്ട ഇന്ത്യൻ ക്യാപ്റ്റൻ മൂന്നു സിക്സുകളും 15 ഫോറുകളും ഉൾപ്പടെ 112 റൺസെടുത്തു. 51 പന്തുകളിൽ നിന്നാണ് സ്മൃതി മന്ഥാന ട്വന്റി20യിലെ ആദ്യ സെഞ്ചറി നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റ് പോലീസ് പിടിയിൽ

കാസർഗോഡ് : ഉദുമ മണ്ഡലത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ...

പോളിങ് 25% കടന്നു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കേറുന്നു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂടേറിയ പ്രചരണത്തിന് ഒടുവിൽ കേരളം പോളിങ്...

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ പരാമർശം; മുൻകൂർ ജാമ്യം തേടി പവൻഖേര

ദിസ്‌പൂർ : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ നടത്തിയ...