Saturday, February 28, 2026

ഇറാൻ ഇസ്രയേൽ സംഘർഷം : പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; പ്രത്യേക ഹെൽപ്പ് ഡെസ്ക് തുറന്ന് നോർക്ക റൂട്ട്സ്

Date:

തിരുവനന്തപുരം : ഇറാൻ, ഇസ്രയേൽ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷസാദ്ധ്യത കണക്കിലെടുത്ത് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രത്യേക ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി നോർക്ക റൂട്ട്സ്. ഇവിടങ്ങളിലെ മലയാളി പ്രവാസികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ നോർക്കയുടെ ഗ്ലോബൽ കോൺടാക്ട് സെന്ററുമായി ബന്ധപ്പെടാം. സഹായം ആവശ്യമുള്ളവർക്ക് +91-8802012345 എന്ന നമ്പറിലേക്ക് അന്താരാഷ്ട്ര മിസ്ഡ് കോൾ സൗകര്യം ഉപയോഗിച്ചോ, ഇന്ത്യയിൽ നിന്ന് 18004253939 എന്ന ടോൾ ഫ്രീ നമ്പറിലോ വിളിച്ച് വിവരങ്ങൾ കൈമാറാം.

പ്രവാസികളുടെ സുരക്ഷയ്ക്കായി സംസ്ഥാന സർക്കാർ സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. പശ്ചിമേഷ്യയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ നിന്നുള്ള സുരക്ഷാ നിർദ്ദേശങ്ങളും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പുകളും കൃത്യമായി പാലിക്കണമെന്ന് നിർദ്ദേശിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ വിവരങ്ങൾ കൈമാറാൻ നോർക്കയുടെ ഈ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.

ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കുവൈറ്റ്, ബഹ്‌റൈൻ, അബുദാബി എന്നിവിടങ്ങളിലെ യു എസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് മിസൈൽ ആക്രമണം;  തിരിച്ചടിക്ക് ഒരുങ്ങികൊള്ളാൻ  ഇറാൻ

അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിൽ തിരിച്ചടിച്ച് ഇറാൻ. ഒരേസമയം...

ഖമേനിയെ ലക്ഷ്യം വെച്ച് അമേരിക്കയും ഇസ്രായേലും;  ഇറാൻ പ്രസിഡൻ്റിൻ്റെ വസതിക്കും ഓഫീസിനും നേരെ ആക്രമണം

ഇസ്രായേലുമൊത്ത് അമേരിക്ക ഇറാന് നേരെ കനത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ടെഹ്‌റാനിലും ഇസ്ഫഹാനിലും...

‘കേരള സ്‌റ്റോറി’ക്ക് നേരെ കണ്ണടച്ച് കേരളം; കൊച്ചിയിൽ ആദ്യ ഷോ ആളില്ലാതെ മുടങ്ങി

കൊച്ചി : വിവാദ ചിത്രം കേരള സ്‌റ്റോറി 2 കാണാൻ ആളില്ലാതെ...