ആക്രമണം തുടർന്ന് ഇസ്രായേൽ ; ജനറൽമാർ ഉൾപ്പെടെ 224 പേർ കൊല്ലപ്പെട്ട മരണക്കണക്കുമായി ഇറാൻ

Date:

( Photo Courtesy : X)

മിസൈലുകൾ പരസ്പരം തൊടുത്ത് വിട്ട് കൊല്ലപ്പെടുന്ന മനുഷ്യരുടെ എണ്ണം ഭീതിതമായി വർദ്ധിപ്പിച്ച്  ഇസ്രായേലും ഇറാനും. തുടർച്ചയായ മൂന്നാം ദിവസവും ആക്രമണം തുടർന്നുകൊണ്ടേയിരിക്കുന്നു. ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെ മിസൈൽ വർഷം ഇടതടവില്ലാതെ മുന്നോട്ടു നീങ്ങുകയാണ്.

ഇറാൻ്റെ എണ്ണ ശുദ്ധീകരണശാലകൾ ലക്ഷ്യമിട്ട് ഇസ്രായേൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് മേധാവിയെയും മറ്റ് രണ്ട് മുതിർന്ന ജനറൽമാരെയും കൊലപ്പെടുത്തിയതായി ടെഹ്‌റാൻ വെളിപ്പെടുത്തി. ഇന്നലെ നടന്ന വ്യോമാക്രമണങ്ങളിൽ നിരവധി ജനവാസ കേന്ദ്രങ്ങൾ തകർന്നതായും ഇറാൻ പറഞ്ഞു. വെള്ളിയാഴ്ച ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനുശേഷം മരണസംഖ്യ 224 ആയി ഉയർന്നതായും 1,277 പേർക്ക് പരിക്കേറ്റതായും ഇറാനിയൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവരിൽ എത്ര പേർ സാധാരണക്കാരോ സൈനികരോ ആണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

ഇറാന്റെ പ്രതിരോധ മന്ത്രാലയം, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ ഘടകങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികൾ തുടങ്ങി സൈനിക നേതൃത്വത്തെ വരെ ലക്ഷ്യമിട്ട് ഇസ്രായേൽ മുന്നേറിയപ്പോൾ, വെള്ളിയാഴ്ച മുതൽ 270 ലധികം മിസൈലുകളാണ് ടെഹ്‌റാൻ വിക്ഷേപിച്ചതെന്നാണ് വിവരം. ടെൽ അവീവിലേക്കും ജറുസലേമിലേക്കും മിസൈലുകൾ പാഞ്ഞു. എന്നാൽ, മിക്കതും ഇസ്രായേലിന്റെ മൾട്ടി-ലെയേർഡ് വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു. എങ്കിലും 22 എണ്ണം അത് മറികടന്ന് ലക്ഷ്യം കണ്ടു. അവ ജനവാസ കേന്ദ്രങ്ങളിൽ ഇടിച്ചുകയറി 14 പേർ കൊല്ലപ്പെടുകയും 390 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വോട്ടർപ്പട്ടിക ‘പാര’യായി! ; ഒളിവിൽ കഴിഞ്ഞ പ്രതി സലാവുദ്ദീൻ പിടിയിലുമായി

(പ്രതീകാത്മക ചിത്രം) കുമളി : വർഷങ്ങളായി പോലീസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്ന പ്രതി...

ശബരിമല സ്വർണ്ണക്കവർച്ച: മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ കൂടുതൽ മൊഴി

പത്തനംതിട്ട : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്...

സ്കൂളിൽ വൈകി എത്തിയ ആറാം ക്ലാസുകാരിക്ക് 100 സിറ്റ് അപ്പുകൾ!; ശിക്ഷ കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം മരണം

മുംബൈ : മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിൽ വൈകി...

ബീഹാറിൽ മന്ത്രിസഭാ ഫോർമുലയായി; സർക്കാർ രൂപീകരണം വേഗത്തിലാക്കാൻ എൻഡിഎ

പട്ന : ബീഹാറിലെ മന്ത്രിസഭാ രൂപീകരണത്തിനുള്ള ആദ്യ റൗണ്ട് ചർച്ചകൾ പൂർത്തിയായി....