കമൽഹാസൻ രാജ്യസഭാ എം പിയായി സത്യപ്രതിജ്ഞ ചെയ്തു

Date:

ന്യൂഡൽഹി : രാജ്യസഭയിൽ പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്ത് നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ. തമിഴിലായിരുന്നു സത്യപ്രതിജ്ഞ. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പിന്തുണയോടെ കമൽഹാസൻ ജൂണിൽ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കമൽഹാസൻ്റെ മക്കൾ നീതി മയ്യം (എംഎൻഎം) പാർട്ടി ഡിഎംകെ നേതൃത്വത്തിലുളള മുന്നണിയ്ക്കൊപ്പം ചേർന്നിരുന്നു. തുടർന്ന് ലോക്‌സഭാ സീറ്റിൽ മത്സരിക്കനും അതല്ലെങ്കിൽ രാജ്യസഭാ സീറ്റ് സ്വീകരിക്കാനും ഡിഎംകെ  കമലഹാസന് അവസരം നൽകിയിരുന്നു. പൊതുതെരഞ്ഞെടുപ്പിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന് പാർട്ടി പൂർണ്ണ പിന്തുണ നൽകി.

ഈ വർഷം ആദ്യം ചെന്നൈയിൽ നടന്ന എംഎൻഎമ്മിന്റെ എട്ടാം സ്ഥാപക ദിനാഘോഷ വേളയിൽ, തന്റെ പാർലമെന്റ് പ്രവേശനത്തെക്കുറിച്ച് കമൽഹാസൻ സൂചന നൽകിയിരുന്നു. ഈ വർഷം തൻ്റെ പാർട്ടിയുടെ ശബ്ദം പാർലമെന്റിലും അടുത്ത വർഷം  സംസ്ഥാന നിയമസഭയിലും കേൾക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഝാർഖണ്ഡിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 5 കുട്ടികൾക്ക് HIV

(പ്രതീകാത്മക ചിത്രം) ചൈബാസ : ഝാർഖണ്ഡിൽ ചൈബാസയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം...

സിഡ്നിയിൻ  ഇന്ത്യയ്ക്ക് ആശ്വാസ ജയം; രോഹിത് ശർമ്മയ്ക്ക് സെഞ്ച്വറി, വിരാട് കോഹ്‌ലിയും തിളങ്ങി

സിഡ്നിയിൽ ഓസ്ട്രേലിയക്കെതിരെ  മൂന്നാം ഏകദിനത്തിൽ തിളങ്ങി ഇന്ത്യ. .   9 വിക്കറ്റിനാണ് ഇന്ത്യൻ...

‘ഹെഡ്ഗേവറെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കില്ല’; സുരേന്ദ്രൻ്റെ പ്രസ്താവനയ്ക്ക് മന്ത്രി ശിവൻകുട്ടിയുടെ മറുപടി

തിരുവനന്തപുരം : ഹെഡ്ഗേവറെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ സംസ്ഥാന സർക്കാർ...