Thursday, January 29, 2026

തിരുവനന്തപുരം – കാസർഗോഡ് റൂട്ടിൽ റാപ്പിഡ് റെയിൽ ട്രാൻസിറ്റുമായി കേരളം;  പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

Date:

തിരുവനന്തപുരം : അതിവേ​ഗ റെയിൽപാതയുമായി മുന്നോട്ട് നീങ്ങാൻ കേരളം. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള റൂട്ടിൽ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് പദ്ധതിക്ക് മന്ത്രിസഭ അം​ഗീകാരം നൽകി. 583 കിലോമീറ്റർ നീളത്തിലാണ് പദ്ധതി. നാലു ഘട്ടമായാണ് നടപ്പാക്കുക. പദ്ധതിക്കായി സംസ്ഥാനത്തിന്റെ താല്പര്യം അറിയിച്ച് കേന്ദ്ര സർക്കാരിന് ഔപചാരികമായി കത്ത് അയക്കും. അതിനാവശ്യമായ കൂടിയാലോചനകൾ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.

കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് അതിവേ​ഗ റെയിൽ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഡൽഹി – മിററ്റ് ആർആർടിഎസ് മാതൃകയിലാണ് കേരളത്തിലും നടപ്പാക്കുക. മണിക്കൂറിൽ 160 – 180 കിലോമീറ്റർ വരെ വേഗം, കുറഞ്ഞ സ്റ്റേഷൻ ഇടവേള, ഉയർന്ന യാത്രാ ശേഷി എന്നിവയാണ് പ്രത്യേകത. മീററ്റ് മെട്രോ എന്നത് ആർആർടിഎസുമായി സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഈ സംവിധാനം പൂർണ്ണമായും ഗ്രേഡ് – സെപ്പറേറ്റഡ് ആയാണ് നടപ്പിലാക്കുക.

എൻസിആർടിസി വഴി ദില്ലി – എൻസിആർ മേഖലയിൽ നടപ്പിലാക്കുന്ന ആർആർടിഎസ് പദ്ധതി ദില്ലി – എൻസിആർ പരിധിക്ക് പുറത്തേക്കും പരിഗണിക്കാമെന്ന അനുകൂല നിലപാട് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഡിപിആർ സമർപ്പിക്കപ്പെടുന്നത് അനുസരിച്ച് കേരളത്തിലെ ആർ്ആർടിഎസ് പദ്ധതിയും ഗൗരവമായി പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി കേരള സന്ദർശന വേളയിൽ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിനായി അതിവേഗ റെയിൽവേ സംവിധാനമായ ആർആർടിഎസ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്തിന്റെ ജനസാന്ദ്രതയും പരിസ്ഥിതി പരിരക്ഷ ആവശ്യമായ ഭൂപ്രകൃതിയും കണക്കിലെടുത്ത്, തറനിരപ്പിൽ കൂടെയുള്ള മോഡലിന് പകരം തൂണുകൾ വഴിയുള്ള മോഡലാണ് സ്വീകരിക്കുന്നത്. ഇതിലൂടെ ഭൂമിയേറ്റെടുപ്പ് ഗണ്യമായി കുറയ്ക്കുവാനും പ്രകൃതിദത്ത ജലപ്രവാഹം തടസ്സപ്പെടുന്നത് ഒഴിവാക്കാനും ചില പ്രദേശങ്ങളിൽ ഉയർന്നു വന്ന അഭിപ്രായ വ്യത്യാസങ്ങൾ കുറയ്ക്കുവാനും സാധിക്കും. പദ്ധതിയുടെ ഭൂരിഭാഗവും തൂണുകളിൽ കൂടെയും ആവശ്യമുള്ള സ്ഥലങ്ങളിൽ മാത്രം എംബാങ്ക്മെന്റ്, ടണൽ എന്നിവയിലൂടെയും ആയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ആനുകൂല്യം മഠങ്ങളിലേക്കും; മതസ്ഥാപനങ്ങളിലെ സ്ത്രീകൾക്കും സംരക്ഷണമൊരുക്കാൻ സർക്കാർ

തിരുവനന്തപുരം : മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ,...

കുടിൽ മാത്രമല്ല, കുടിശ്ശികയുടെ ഉത്തരവാദിത്തവും സർക്കാർ ഏറ്റെടുക്കുന്നു ; മേപ്പാടി-ചൂരൽമല ദുരന്തബാധിതർക്ക് ഇത് ആശ്വാസത്തിൻ്റെ ചുരമിറക്കം!

കൽപ്പറ്റ : വയനാടിലെ മേപ്പാടി-ചൂരൽമല മേഖലകളിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ വായ്പാ...

ആരോഗ്യകേരളം വെന്റിലേറ്ററിലെന്ന് പ്രതിപക്ഷം നിയമസഭയിൽ ; യുഡിഎഫ് കാലത്തെ അസൗകര്യങ്ങളുടേയും ചികിത്സാ പിഴവുകളുടേയും മരണങ്ങളുടേയും കണക്കുകൾ നിരത്തി തിരിച്ചടിച്ച് ആരോഗ്യ മന്ത്രി

തിരുവനന്തപുരം : ആരോഗ്യകേരളം വെന്റിലേറ്ററിലെന്ന നിയമസഭയിലെ പ്രതിപക്ഷാരോപണത്തിനെതിരെ യുഡിഎഫ് ഭരണകാലത്തെ അസൗകര്യങ്ങളുടേയും...