നെയ്യാറ്റിൻകര ആർ.ടി ഓഫിസിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന; കണ്ടെത്തിയത് വ്യാപകക്രമക്കേട്

Date:

തിരുവനന്തപുരം: നെയ്യാറ്റിൻകര സബ് ആർ.ടി. ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതടക്കം നിരവധി വഴിവിട്ട നടപടികളാണ് പരിശോധനയിൽ തെളിഞ്ഞത്.   നെയ്യാറ്റിൻകര ജോയിന്റ് ആർ.ടി ഓഫിസിൽ യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതിലൂടെ വൻ തുക കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തിരുവനന്തപുരം ജില്ല സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 പൊലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലുള്ള  വിജിലൻസ് സംഘമാണ് മിന്നൽ പരിശോധനയിലൂടെ ക്രമക്കേടുകൾ കണ്ടെത്തിയത്.

ജോയിന്റ് ആർ.ടി. ഓഫീസിലും  പരിസരത്തിലും  നടത്തിയ  പരിശോധനയിൽ ജോയിന്റ്  ആർ.ടി.ഒ യുടെ ഏജന്റായ സ്വകാര്യ ഡ്രൈവറുടെ കൈയിൽ നിന്നും 3,500 രൂപ വിജിലൻസ് പിടിച്ചെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിവിധ ഏജന്റുമാർ പല ദിവസങ്ങളിലും വൻ തുകകൾ ജോയിന്റ് ആർ.ടി.ഒ ക്ക് വേണ്ടി ഡ്രൈവറുടെ ഗൂഗിൾ-പേ അക്കൗണ്ടിലേക്ക് അയച്ചു നൽകുന്നതായും ഇത്തരത്തിൽ ഓരോ മാസവും 1 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിച്ചിട്ടുള്ളതായും വിജിലൻസ് കണ്ടെത്തി. നെയ്യാറ്റിൻകര സബ് ആർ.ടി ഓഫീസിൽ നിന്നും നിയമാനുസൃതം ലഭിക്കേണ്ട സേവനങ്ങൾ ഒന്നും തന്നെ കൈക്കൂലി നൽകാതെ ലഭിക്കുന്നില്ലെന്ന് പലതവണ നാട്ടുകാർ പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് തുടർ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക് നൽകുന്നതാണെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു.

ഈ വർഷം സംസ്ഥാന വ്യാപകമായും, യൂണിറ്റ് അടിസ്ഥാനത്തിലും  വിജിലന്‍സ് നടത്തിയ വിവിധ മിന്നല്‍ പരിശോധനകളില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ക്ക് പിഴയിനത്തില്‍ ആകെ 7.8 കോടി ( 7,83,68,238) രൂപ ഈടാക്കി. ജി എസ് ടി വകുപ്പ് 11,37,299/- രൂപ, മോട്ടോര്‍ വാഹന വകുപ്പ്  1,00,53,800 രൂപ, മൈനിംഗ് ആന്‍ഡ്‌ ജിയോളജി വകുപ്പ്  6,71,77,139/-  രൂപ എന്നിങ്ങനെയാണ് പിഴ ഈടാക്കിയിട്ടുള്ളത്. കൂടാതെ ഈ വർഷം ഇതുവരെ ഡിജിറ്റൽ ട്രാപ്പുകൾ ഉൾപ്പടെ 31 ട്രാപ്പുകളിലായി ആകെ 42 പേരെ വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പൊതുജനങ്ങളിൽ നിന്നും കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിച്ച് അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും, ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവുമായി ബന്ധപ്പെട്ട് ചെക്പോസ്റ്റ് ഉൾപ്പടെയുള്ള സ്ഥാലങ്ങളിൽ അഴിമതി തടയുന്നതിനായി നിരീക്ഷണം ശക്തമാക്കുമെന്നും  വിജിലൻസ് ഡയറക്ടർ അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തെരുവുനായകളോട് ഭാര്യക്ക് അതിരുകവിഞ്ഞ സ്നേഹം : വിവാഹബന്ധം ഒഴിയാൻ അനുമതി തേടി ഭർത്താവ് ഹൈക്കോടതിയിൽ

അഹമ്മദാബാദ് : തെരുവുനായകളോടുള്ള ഭാര്യയുടെ സ്നേഹം കാരണം തൻ്റെ ദാമ്പത്യബന്ധം തകർന്നെന്നും...

സംസ്ഥാനത്ത് ഇ-ഹെൽത്ത് പദ്ധതിക്ക് ചരിത്ര മുന്നേറ്റം : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിൻ്റെ ഭാഗമായി...

ഡൽഹി ചെങ്കോട്ട സ്ഫോടനം നടന്ന കാറിലുണ്ടായിരുന്നത് ഡോ. ഉമർ തന്നെ ; ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരണം

ന്യൂസൽഹി : ഡൽഹി ചെങ്കോട്ടയിലുണ്ടായ കാർ സ്ഫോടനക്കേസിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന...