Thursday, January 15, 2026

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെകെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇഡിക്ക് ലഫ്റ്റനൻ്റ് ഗവർണറുടെ അനുമതി

Date:

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇഡിയ്ക്ക് അനുമതി. ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേനയാണ് ഇഡിയ്ക്ക് അനുമതി നൽകിയത്. നിർണായകമായ ഡൽഹി നിയമസഭാ തെരഞ്ഞെടുപ് അടുത്തിരിക്കെയാണ് നടപടിക്ക് നീക്കം. 

നാലാം തവണയും അധികാരം ഉറപ്പിക്കാൻ എ.എ.പി ശ്രമം നടത്തുന്നതിനിടെയാണ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇഡി തയ്യാറെടുക്കുന്നത്. 2021-22 വർഷത്തെ എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡിസംബർ 5 ന് കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇഡി ലഫ്റ്റനൻ്റ് ഗവർണറുടെ അനുമതി തേടിയിരുന്നു.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാലാമത്തേതും അവസാനത്തേതുമായ 38 സ്ഥാനാർത്ഥികളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് ആം ആദ്മി പാർട്ടി പുറത്തിറക്കിയത്. എഎപി നേതാവ് അരവിന്ദ് കേജ്‌രിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നാണ് മത്സരിക്കാൻ തയ്യാറെടുക്കുന്നത്.
.
“ഇന്ന്, ആം ആദ്മി പാർട്ടി 70 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടെയും മുന്നൊരുക്കത്തോടെയുമാണ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപിയെ എവിടെയും കാണാനില്ല. അവർക്ക് മുഖ്യമന്ത്രി മുഖമില്ല, ടീമില്ല, ആസൂത്രണമില്ല, ഡൽഹിയെക്കുറിച്ചുള്ള കാഴ്ചപ്പാടില്ല. അവർക്ക് ഒരേയൊരു മുദ്രാവാക്യം, ഒരു നയം, ഒരു ദൗത്യം- ‘കെജ്രിവാളിനെ നീക്കം ചെയ്യുക.” ഡൽഹി നിയമസഭാ തരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് ശേഷം അരവിന്ദ് കേജ്‌രിവാൾ എക്‌സിൽ പോസ്റ്റ് ചെയ്തതിങ്ങനെയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണം’ ; സ്പീക്കർക്ക് പരാതി നൽകി വാമനപുരം എംഎൽഎ DK മുരളി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി സ്പീക്കർക്ക് പരാതി നൽകി...

ശബരിമല സ്വർണ്ണക്കവർച്ചാക്കേസ് : കെ പി ശങ്കരദാസും അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചയിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ...

ഇറാനിലെ ഇന്ത്യൻ പൗരന്മാരോട് രാജ്യം വിട്ടുപോകാൻ നിർദ്ദേശിച്ച് ഇന്ത്യ ; അഭ്യർത്ഥന പ്രക്ഷോഭം കടുക്കുന്ന സാഹചര്യത്തിൽ

ടെഹ്റാൻ : ഇറാനിൽ പ്രക്ഷോഭം കടുക്കുന്ന സാഹചര്യത്തിൽ  സുരക്ഷ മുൻനിർത്തി അവിടെയുള്ള ഇന്ത്യൻ...

‘ഷാഫി-രാഹുൽ കാലത്ത് അനഭിലഷണീയ പ്രവണതകൾ കടന്നുകൂടി’; യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം

ആലപ്പുഴ: ഷാഫി പറമ്പിലിന്‍റെയും രാഹുൽ മാങ്കൂട്ടത്തിലിന്‍റെയും കാലത്ത് യൂത്ത് കോൺഗ്രസിൽ അനഭിലഷണീയ...