Monday, April 13, 2026

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്‌ , 100 സീറ്റിൽ പിടിമുറുക്കി ഉദ്ധവ് ; തലവേദനയായി ഇന്ത്യാ മുന്നണിക്ക് അന്തിമ സീറ്റ് വിഭജനം

Date:

മുംബൈ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. ആദ്യഘട്ട പട്ടികയിൽ 48 േേരുകളാണ് ഉള്ളത്. പ്രമുഖ നേതാക്കളായ പൃഥ്വിരാജ് ചവാനും പിസിസി അധ്യക്ഷൻ നാനാ പടോലെയുടെയും പേരുകൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പൃഥ്വിരാജ് ചവാൻ കരാട് സൗത്തിൽ നിന്നും നാനാ പടോലെ സകോലിയിൽ നിന്നും മത്സരിക്കും. പട്ടികയിൽ നിലവിലെ 25 എംഎൽഎമാരും ഇടംപിടിച്ചിട്ടുണ്ട്.

മഹാവികാസ് അഘാഡി (ഇന്ത്യാ മുന്നണി) സഖ്യത്തിലെ പ്രധാനകക്ഷികളായ കോൺഗ്രസും ശിവസേനയും (ഉദ്ദവ് വിഭാഗം) എൻസിപിയും എൻസിപിയും (ശരദ് പവാർ വിഭാഗം) 85 വീതം സീറ്റുകളിലാണ് മത്സരിക്കുന്നത്. പെസന്റ്സ് വർക്കേഴ്‌സ് പാർട്ടി, സിപിഎം, സിപിഐ, സമാജ്‌വാദി പാർട്ടി, ആംആദ്മി പാർട്ടി എന്നിവരെക്കൂടി സഖ്യത്തിൽ ഉൾപ്പെടുത്താനാണ് മഹാവികാസ് അഘാഡിയുടെ നീക്കം.18 സീറ്റുകൾ ഈ കക്ഷികൾക്കായി നീക്കിവെക്കും. നവംബർ 20നാണ് 288 മണ്ഡങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. 23 ന് വോട്ടെണ്ണും

അതേ സമയം,100 സീറ്റ് വേണമെന്ന ശാഠ്യത്തിൽ ശിവസേന (ഉദ്ധവ്) ഉറച്ചുനിന്നതോടെ അന്തിമ സീറ്റ് വിഭജനം ഇന്ത്യമുന്നണിക്ക് കീറാമുട്ടിയായി. കോൺഗ്രസും ശിവസേനാ ഉദ്ധവ് വിഭാഗവു എൻസിപി ശരദ് പവാർ വിഭാഗവും 85 വീതം സീറ്റുകളിൽ മത്സരിക്കുന്ന കാര്യം കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ശേഷിക്കുന്ന 33 സീറ്റുകളുടെ കാര്യത്തിലാണ് പ്രഖ്യാപനം നീളുന്നത്.

വിദർഭയിലെ രാംടെക്, മുംബൈയിലെ ബാന്ദ്ര ഈസ്റ്റ് അടക്കം ഏതാനും സീറ്റുകളിൽ അന്തിമധാരണയാകുന്നതിനു മുൻപേ ഉദ്ധവ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് കോൺഗ്രസ് നേതാക്കളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. സെഞ്ചറി തികയ്ക്കാൻ രണ്ടോ, മൂന്നോ സിക്സറുകൾ അടിച്ചാൽ മതിയെന്നാണ് 85 സീറ്റ് ലഭിച്ച ഉദ്ധവ് വിഭാഗത്തിലെ മുതിർന്ന നേതാവായ സഞ്ജയ് റാവുത്ത് ഇന്നലെ പ്രതികരിച്ചത്. നൂറു സീറ്റാണ് പാർട്ടിയുടെ ലക്ഷ്യമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. എന്നാൽ, കോൺഗ്രസ് ഇത് അംഗീകരിക്കുന്നില്ല. ജയസാധ്യതയുള്ള ഒട്ടേറെ സീറ്റുകൾ ഉദ്ധവ് വിഭാഗത്തിനു വിട്ടുകൊടുക്കാൻ കോൺഗ്രസ്സും തയ്യാറല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

’90 സീറ്റുകളിൽ കൂടുതൽ നേടി എൽഡിഎഫ് തുടർഭരണത്തിലെത്തും’:എംവി ​ഗോവിന്ദൻ

തിരുവനതപുരം : 90 സീറ്റുകളിൽ കൂടുതൽ നേടി എൽഡിഎഫ് തുടർഭരണത്തിലെത്തുമെന്ന് സിപിഐഎം...

ആ നാദം നിലച്ചു!, ആശാ ഭോസ്‌ലെ അന്തരിച്ചു

മുംബൈ : വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു....

ശോഭാ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ ആരോപണം: അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് ആർഡിഒ

പാലക്കാട് : പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ വോട്ടിന്...

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

കായംകുളം : വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ  വ്യാപാരി വ്യവസായി ഏകോപന സമിതി...