‘മല്ലു ഹിന്ദു ഓഫീസേഴ്സ്’ വാട്‌സാപ്പ് ഗ്രൂപ്പ് ; അന്വേഷണത്തിൽ ഫോണ്‍ ഹാക്ക് ചെയ്തതായി കണ്ടെത്താനായില്ല, ഗോപാലകൃഷ്ണൻ്റെ വാദം പൊളിയുന്നു

Date:

തിരുവനന്തപുരം: മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ വ്യവസായ-വാണിജ്യ ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ അഡ്മിനായി മതാടിസ്ഥാനത്തിൽ രൂപംകൊണ്ട വാട്സാപ്പ് ഗ്രൂപ്പ് ​തൻ്റെ ഫോണുകൾ ഹാക്ക് ചെയ്താണെന്ന ഗോപാലകൃഷ്ണൻ്റെ വാദം പൊളിയുന്നു. ഫോൺ ഹാക്ക് ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. ഫോറൻസിക് പരിശോധനയിൽ ഫോണുകൾ ഫോർമാറ്റ് ചെയ്തെന്നും സിറ്റി പോലീസ് കമ്മീഷണർ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. ​വിവാദമായ ​ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്തതിനാൽ ഹാക്കിങ് സ്ഥിരീകരിക്കാനാവില്ലെന്ന് മെറ്റ നേരത്തേ നൽകിയ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.

ഗോപാലകൃഷ്ണന്റെ ഫോണിൽ പ്ലേ സ്റ്റോറിൽ നിന്നല്ലാത്ത ആപ്ലിക്കേഷനുകൾ ഉപയോഗിച്ചിട്ടില്ലെന്ന് ഗൂഗിൾ പോലീസിനെ അറിയിച്ചിരുന്നു. ഫോൺ മറ്റിടങ്ങളിൽ നിന്ന് നിയന്ത്രിക്കപ്പെട്ടിട്ടില്ലെന്ന് ഇന്റർനെറ്റ് സേവനദാതാവും മറുപടി നൽകി. ഇവിടെ ഗോപാലകൃഷ്ണൻ മുന്നോട്ടു വെച്ച വാദമാണ് പൊളിയുന്നത്.

‘മല്ലു ഹിന്ദു ഓഫീസേഴ്സ് ഗ്രൂപ്പ്’ ആരംഭിച്ചതിനു പിന്നാലെ . ഗ്രൂപ്പിൽ അംഗങ്ങളായവരിൽ ചിലർ അദ്ദേഹത്തെ ഫോണിൽ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തിയിരുന്നു. തുടർന്നാണ് തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നും 11 വാട്സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചതായി മനസ്സിലാക്കിയെന്നും ഗ്രൂപ്പിൽ അംഗങ്ങളാക്കിയ ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് ഗോപാലകൃഷ്ണൻ സന്ദേശമയച്ചത്. തുടർന്ന് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തെന്നും ഗോപാലകൃഷ്ണൻ തന്നെ അറിയിച്ചു.

ഇതിനു പിന്നാലെയാണ് ‘മല്ലു മുസ്ലിം ഓഫീസേഴ്സ്’ എന്ന ഗ്രൂപ്പുണ്ടായത്. അബദ്ധം മനസ്സിലാക്കിയശേഷം തന്റെ വാദം സാധൂകരിക്കാനായി രണ്ടാമത്തെ ഗ്രൂപ്പ് തുടങ്ങിയതെന്നാണ് കരുതുന്നത്. ആദ്യ ഗ്രൂപ്പ് തുടങ്ങിയ ശേഷം ഗ്രൂപ്പിന്റെ സ്ക്രീൻഷോട്ട് ഒരു കേന്ദ്ര ഉദ്യോഗസ്ഥന് അയച്ചെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. സ്വകാര്യ നേട്ടത്തിനു വേണ്ടിയായിരുന്നു ഇതെന്ന സംശയവും ഉയരുന്നുണ്ട്. സംഭവം നടന്ന് രണ്ടു ദിവസത്തിനു ശേഷം മാത്രമാണ് തന്റെ ഫോൺ ഹാക്ക് ചെയ്തെന്നു കാട്ടി കെ. ഗോപാലകൃഷ്ണൻ പോലീസിൽ പരാതി നൽകിയതെന്നും ശ്രദ്ധേയം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാഷ്ട്രപതിയുടെ ശബരിമല ദർശനം ഇന്ന്; ക്രമീകരണങ്ങളിൽ മാറ്റം

പത്തനംതിട്ട : രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമല ദർശനം നടത്തും....

തലസ്ഥാന നഗരി കായിക മാമാങ്കത്തിന്റെ ലഹരിയിൽ ; സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു

തിരുവനന്തപുരം: 67ാമത് സംസ്ഥാന സ്കൂൾ കായിക മേള തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ...

രണ്ട് ദിവസം സ്കൂളിൽ എത്തിയില്ല; അഞ്ചാം ക്ലാസുകാരനെ പിവിസി പൈപ്പ് കൊണ്ട് മർദ്ദിച്ച് പ്രിൻസിപ്പൽ; 3 പേർക്കെതിരെ കേസെടുത്ത് പോലീസ്

ബംഗളൂരു: രണ്ടുദിവസം സ്കൂളിൽ വരാത്തതിൻ്റെ പേരിൽ അഞ്ചാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച്...