മനീഷ് സിസോദിയ വീണ്ടും മന്ത്രിസഭയിലേക്ക്

Date:

ന്യൂഡൽഹി∙ ഡൽഹി മദ്യനയക്കേസിൽ 17 മാസത്തിനു ശേഷം സുപ്രീം കോടതി ജാമ്യം അനുവദിച്ച മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വീണ്ടും അരവിന്ദ് കേജ്‌രിവാൾ മന്ത്രിസഭയിലേക്ക്. കിഴക്കൻ ഡൽഹിയിലെ പട്പർഗഞ്ച് നിയോജക മണ്ഡലത്തിൽ നിന്നുള്ള സിറ്റിങ് എംഎൽഎയായ സിസോദിയയെ 2023 ഫെബ്രുവരി 26 നാണ് സിബിഐ അറസ്റ്റ് ചെയ്തതിനെ തുടർന്ന് രണ്ടു ദിവസത്തിനു ശേഷം മന്ത്രിസഭയിൽ നിന്ന് രാജിവെക്കുകയായിരുന്നു. എക്സൈസ്, ധനകാര്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി 18 പ്രധാന വകുപ്പുകളാണ് സിസോദിയ കൈകാര്യം ചെയ്തിരുന്നത്.

സിസോദിയയെ കൂടാതെ, മുൻ മന്ത്രി സത്യേന്ദർ ജെയിനും രാജിവച്ചതിനെ തുടർന്ന് അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും പ്രധാന വകുപ്പുകൾ അവർക്കു രണ്ടു പേർക്കുമായി
നൽകുകയാണുണ്ടായത്.

മുഖ്യമന്ത്രിയുൾപ്പെടെ ഡൽഹിയിൽ പരമാവധി ഏഴു മന്ത്രിമാരെ മാത്രമെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാവൂ. ഭരണഘടന അനുസരിച്ച്, ഡൽഹി മന്ത്രിസഭയുടെ വലുപ്പം നിയമസഭയിലെ അംഗങ്ങളുടെ 10 ശതമാനത്തിൽ കവിയാൻ പാടില്ല. ഡൽഹി നിയമസഭയിൽ 70 അംഗങ്ങളാണുള്ളത്.

ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി ആലോചിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് മനീഷ് സിസോദിയയുടെ നീക്കം. പ്രതിസന്ധിയിലായ എഎപി സർക്കാരിനെ സംബന്ധിച്ചിടത്തോളം ഹരിയാനയിലും ഡൽഹിയിലും നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിനിരിക്കെ സിസോദിയയുടെ മന്ത്രിസഭയിലേക്കുള്ള
തിരിച്ചുവരവ് വലിയൊരു ആശ്വാസമായേക്കും. .

മുഖ്യമന്ത്രി തന്നെ ജയിലിലായതിനാൽ മന്ത്രിസഭ എങ്ങനെ വികസിപ്പിക്കുമെന്ന് ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ദേവ ചോദിച്ചു. സിസോദിയ മന്ത്രിയായാൽ ഒരു മന്ത്രി ആഴ്ചയിൽ രണ്ടുതവണ ലോക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ പോകുന്നത് എന്തൊരു രംഗം ആയിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. എന്നാൽ, മനീഷ് സിസോദിയയെ അരവിന്ദ് കേജ്‌രിവാൾ സർക്കാരിൽ ഉൾപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി ഭരദ്വാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വോട്ടർപ്പട്ടിക ‘പാര’യായി! ; ഒളിവിൽ കഴിഞ്ഞ പ്രതി സലാവുദ്ദീൻ പിടിയിലുമായി

(പ്രതീകാത്മക ചിത്രം) കുമളി : വർഷങ്ങളായി പോലീസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്ന പ്രതി...

ശബരിമല സ്വർണ്ണക്കവർച്ച: മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ കൂടുതൽ മൊഴി

പത്തനംതിട്ട : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്...

സ്കൂളിൽ വൈകി എത്തിയ ആറാം ക്ലാസുകാരിക്ക് 100 സിറ്റ് അപ്പുകൾ!; ശിക്ഷ കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം മരണം

മുംബൈ : മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിൽ വൈകി...

ബീഹാറിൽ മന്ത്രിസഭാ ഫോർമുലയായി; സർക്കാർ രൂപീകരണം വേഗത്തിലാക്കാൻ എൻഡിഎ

പട്ന : ബീഹാറിലെ മന്ത്രിസഭാ രൂപീകരണത്തിനുള്ള ആദ്യ റൗണ്ട് ചർച്ചകൾ പൂർത്തിയായി....