Monday, February 9, 2026

മനോദൗർബല്യമുള്ള പെൺകുട്ടിക്ക് ചികിത്സക്കിടെ ലൈംഗിക പീഡനം; ഫിസിയോതെറപ്പിസ്റ്റിനു 44 വർഷം കഠിന തടവും 8.5 ലക്ഷം രൂപ പിഴയും

Date:

തിരുവനന്തപുരം∙ മനോദൗർബല്യമുള്ള, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചികിത്സക്കിടയിൽ ലൈംഗികമായി പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റിന് 44 വർഷം കഠിന തടവും 8.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം പോക്‌സോ കോടതി. നെയ്യാറ്റിൻകര സ്വദേശി ഷിനോജിന് (36) ആണ് ജഡ്ജി എം.പി. ഷിബു ശിക്ഷ വിധിച്ചത്.

2019 ൽ ആണ് കേസിന് ആസ്പദമായ സംഭവം. 74 ശതമാനം മനോദൗർബല്യമുള്ള കുട്ടിയെ പതിനാറു വയസ്സുള്ളപ്പോൾ രക്ഷകർത്താക്കൾ തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപത്രിയിൽ ഫിസിയോതെറാപ്പിക്കു കൊണ്ടുപോയിരുന്നു. പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത നിലയിലായിരുന്നു കുട്ടി. അന്ന് അവിടെ ജോലി ചെയ്തിരുന്ന ഷിനോജ് കുട്ടിയുടെ വീട്ടിലെത്തി ചികിൽസിക്കാൻ തയാറാണെന്ന് അറിയിച്ചു. പിന്നീട് കുട്ടിയുടെ വീട്ടിലെത്തി ചികിത്സയെന്ന വ്യാജേന ലൈംഗിക പീഡനത്തിന് ഇരയാക്കി.

കുട്ടിയുടെ സ്വഭാവമാറ്റത്തിൽ സംശയം തോന്നിയ രക്ഷകർത്താക്കൾ കൗൺസിലിങ്ങിന് എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി. അനിൽകുമാർ അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദ്, അഭിഭാഷക വി.സി. ബിന്ദു എന്നിവർ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്ത്യ – പാക് ലോകകപ്പ് മത്സരത്തിന് ഉടൻ തീരുമാനം ; ഐസിസി – പിസിബി ചർച്ച ലാഹോറിൽ പൂർത്തിയായി

ലാഹോർ : 2026 ട്വൻ്റി20 ലോകകപ്പ് മത്സരത്തിൽ ഫെബ്രുവരി 15-ന് നടക്കേണ്ട...

നിർബാധം തുടരുന്ന അന്ധവിശ്വാസം! ; ബാധയൊഴിപ്പിക്കാനെത്തിയ 16 കാരിയെ പീഡിപ്പിച്ച ജോത്സ്യനെതിരെ പോക്സോ കേസെടുത്ത് പോലീസ്

കൊല്ലം: അന്ധവിശ്വാസത്തിൻ്റെ മറവിൽ മന്ത്രവാദവും ബാധയൊഴിപ്പിക്കലും നിർബാധം തുടരുന്നു എന്നതിൻ്റെ ഏറ്റവും...

സ്പാകൾക്കെതിരെ കടുത്ത നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷൻ

തിരുവനന്തപുരം : സ്പാകൾക്കെതിരെ കടുത്ത നടപടികളുമായി തിരുവനന്തപുരം കോര്‍പ്പറേഷൻ. തിരുവല്ലയിൽ സ്പായിലുണ്ടായ...

വർഗീയതയ്‌ക്കെതിരെ മതേതര ശക്തികൾ ഒന്നിക്കണം, വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം വേണം: മുഖ്യമന്ത്രി പിണറായി വിജയൻ

കാസർഗോഡ് : വർഗീയതയ്‌ക്കെതിരെ എല്ലാ മതവിഭാഗങ്ങളിലുമുള്ള മതേതര വിശ്വാസികൾ ഒരുമിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി...