തിരുവനന്തപുരം: ഒടുവിൽ അര്‍ജൻ്റീനൻ സൂപ്പര്‍താരം ലയണല്‍ മെസ്സിയും സംഘവും കേരളത്തിലെത്തുമെന്ന് ഉറപ്പായി. അര്‍ജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഔദ്യോഗിക സ്ഥിരീകരണം കഴിഞ്ഞ ദിവസം പുറത്തു വന്നു. ഈ വര്‍ഷത്തെ സൗഹൃദമത്സരങ്ങള്‍ നടക്കുന്ന വേദികള്‍ സംബന്ധിച്ചുള്ള വിവരങ്ങൾ സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് എഎഫ്എ പുറത്തുവിട്ടത്.
നവംബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിട്ടുള്ളത്. കേരളത്തിന് പുറമേ ലുവാന്‍ഡ, അംഗോള എന്നിവിടങ്ങളിലും അര്‍ജന്റീന കളിക്കും. നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് ഈ സൗഹൃദമത്സരങ്ങള്‍ നടക്കുന്നത്. അതേസമയം മെസ്സിപ്പടയുടെ എതിരാളികളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഒക്ടോബറില്‍ അമേരിക്കയിലാണ് അര്‍ജന്റീന ടീം കളിക്കുന്നത്.

xpysn5