Thursday, March 12, 2026

മലപ്പുറത്തുനിന്നും കാണാതായ വിദ്യാര്‍ത്ഥി തിരുവനന്തപുരത്ത് മരിച്ച നിലയില്‍

Date:

മലപ്പുറം : പെരിന്തല്‍മണ്ണയ്ക്ക് സമീപം കുരുവമ്പലത്ത് നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുരുവമ്പലം പൊട്ടിപ്പാറ ഹൗസിലെ ബഷീറിന്റെ മകന്‍ മുഹമ്മദ് സിനാനെന്റെ (19) മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന്‍ പരിധിയിലെ റസിഡന്‍ഷ്യല്‍ ഏരിയയിലെ വിജനമായ സ്ഥലത്താണ് മൃതദേഹം കണ്ടത്.

ചൊവ്വാഴ്ച രാവിലെയാണ് കുരുവമ്പലത്തുനിന്ന് മുഹമ്മദ് സിനാനെ കാണാതായത്. ചൊവ്വാഴ്ച മലപ്പുറത്തെ മഅ്ദിന്‍ കോളജിലേക്ക് പോയതായിരുന്നു. മകനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് കൊളത്തൂര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് തിരുവനന്തപുരത്ത് മരിച്ചനിലയിൽ കണ്ടെത്തിയതായി കൊളത്തൂര്‍ പോലീസിന് വിവരം ലഭിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കുപ്പിയില്‍ പെട്രോള്‍ പോലുള്ള ദ്രാവകവുമായി സിനാന്‍ നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ബന്ധുക്കള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘എല്ലാം മാധ്യമസൃഷ്ടി, മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല; ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടുമില്ല’ : ജി. സുധാകരൻ

ആലപ്പുഴ : പറയാത്തതും അറിയാത്തതുമായ കാര്യങ്ങളാണ് മാധ്യമങ്ങൾ നൽകിയതെന്നും മുൻമന്ത്രി ജി....

വെള്ളാപ്പള്ളി നടേശനെ SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി...

ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ എ പത്മകുമാറിനോട് വിശദീകരണം തേടി സിപിഎം, പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് നോട്ടീസ്

പത്തനംതിട്ട : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻ്റ്...

സിപിഎം നേതാവ് ജി സുധാകരൻ പാർട്ടി വിട്ടേയ്ക്കുമെന്ന് അഭ്യൂഹം; വ്യാഴാഴ്ച 11 മണിക്ക് മാധ്യമങ്ങളെ കാണും

ആലപ്പുഴ : സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി സുധാകരൻ പാർട്ടി...