Friday, February 13, 2026

മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് മലയാളി ലോക്കോ പൈലറ്റിന് ക്ഷണം

Date:

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് വന്ദേഭാരത് എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റിന് ക്ഷണം. അങ്കമാലി മൂഴിക്കുളം സ്വദേശിയായ ഐശ്വര്യ എസ് മേനോനാണ് ക്ഷണം ലഭിച്ചത്. ചടങ്ങില്‍ ഐശ്യര്യ പങ്കെടുക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
ചടങ്ങിലേക്ക് പത്ത് ലോക്കോ പൈലറ്റുമാര്‍ക്കാണ് ക്ഷണം ഉള്ളത്.

ചെന്നൈ ഡിവിഷനിലെ സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റാണ് ഐശ്വര്യ. മികച്ച പ്രവര്‍ത്തനത്തിന് നിരവധി തവണ റെയില്‍വേയുടെ അംഗീകാരവും ഐശ്വര്യക്ക് ലഭിച്ചിട്ടുണ്ട്.

മൂന്നാര്‍ കോളജ് ഓഫ് എന്‍ജിനിയറിങില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 2019 ലാണ് ദക്ഷിണ റെയില്‍വേയില്‍ ചേര്‍ന്നത്. വന്ദേഭാരത് എക്‌സ്പ്രസ് ആരംഭിച്ചതുമുതല്‍ ചെന്നൈ-വിജയവാഡ, ചെന്നൈ-കോയമ്പത്തൂര്‍ റൂട്ടിലെ ട്രെയിനുകളാണ് ഓടിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘പാഠപുസ്തകം നേരത്തെ എത്തിക്കുന്നത് തുഗ്ലക്ക് പരിഷ്‌ക്കാരമാണോ?’; രമേശ് ചെന്നിത്തലക്ക് മറുപടിയുമായി വി ശിവന്‍കുട്ടി

തിരുവനന്തപുരം : അടുത്ത അദ്ധ്യയന വർഷത്തേയ്ക്കുള്ള പാഠപുസ്തകങ്ങൾ നേരത്തെ വിതരണം ചെയ്യുന്നതിനെ...

36 വർഷത്തിനു ശേഷം ബംഗ്ലാദേശിന് പുരുഷ പ്രധാനമന്ത്രി ; അധികാരം തിരിച്ചുപിടിച്ച് താരിഖ് റഹ്മാൻ്റെ ബിഎൻപി

ധാക്ക : 36 വർഷത്തിനു ശേഷം ബംഗ്ലാദേശിലെ ആദ്യത്തെ പുരുഷ പ്രധാനമന്ത്രിയാകാൻ...