Tuesday, February 24, 2026

മുകേഷ് എം.നായർ സ്കൂൾ പ്രവേശനോത്സവത്തിൽ: വിശദീകരണം തേടി വിദ്യാഭ്യാസമന്ത്രി

Date:

[ Photo Courtesy : Facebook ]

തിരുവനന്തപുരം : പോക്സോ കേസിൽ അന്വേഷണം നേരിടുന്ന വ്ലോഗർ മുകേഷ് എം.നായരെ സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ വിശദീകരണം തേടി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.   വിഷയം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്.

ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് മുകേഷ് നായർ പങ്കെടുത്തത് വിവാദങ്ങൾക്ക് കാരണമായിരുന്നു. കോവളത്തെ റിസോര്‍ട്ടില്‍ റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളിൽ സ്പര്‍ശിച്ചെന്നും നിര്‍ബ്ബന്ധിച്ച് അര്‍ദ്ധനഗ്നയാക്കി ചിത്രീകരണം നടത്തിയെന്നുമാണ് കുട്ടിയുടെ മാതാപിതാക്കൾ നല്‍കിയ പരാതി. തുടർന്ന്  ഏപ്രിലില്‍ മുകേഷ് നായർക്കെതിരെ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ മുകേഷ് നായര്‍ ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിൽ പങ്കാളിയായതാണ് വിവാദത്തിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സർക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി; 2024 മുതലുള്ള സ്റ്റേ നീക്കി, കോടതി മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പട്ടയ വിതരണം ആവാം

കൊച്ചി: പട്ടയവിതരണത്തിൽ സംസ്ഥാന സർക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി. 1964 ചട്ട...

‘സർക്കാർ ആരോഗ്യമേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു; സ്വകാര്യ കുത്തകകൾക്ക്‌ മുന്നിൽ അടിയറവ് പറയില്ല’ –  ആരോഗ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിന്‍റെ സർക്കാർ ആരോഗ്യമേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുവെന്ന്...

‘ഇ-മൂക്ക് ‘, ‘ഇ-നാക്ക്’ മെഷീനുകൾ വരുന്നു ; തിരുപ്പതി പ്രസാദത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം

ഹൈദരാബാദ് : തിരുപ്പതി തിരുമല ക്ഷേത്രത്തിലെ പ്രസാദത്തിന്റെയും ഭക്തർക്ക് നൽകുന്ന ഭക്ഷണത്തിന്റെയും...