Friday, October 9, 2026

നേപ്പാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞു ;17 പേർക്ക് ദാരുണാന്ത്യം

Date:

(Photo Courtesy : DD News/X)

കാഠ്മണ്ഡു : നേപ്പാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് 17 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ വിദേശികളും ഉൾപ്പെടുന്നു. തിങ്കളാഴ്ച പുലർച്ചെ 1:15-ഓടെയായിരുന്നു അപകടം. പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസ് ബെനിഘട്ട് റോറങ് മുൻസിപ്പാലിറ്റിയിലെ ചരൗണ്ടിക്ക് സമീപം ചിനധാര എന്ന സ്ഥലത്തുവെച്ചാണ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞത്. പരിക്കേറ്റ 26 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഹൈവേ റെസ്ക്യൂ മാനേജ്മെൻ്റ് കമ്മിറ്റി ചെയർമാൻ രാജ്കുമാർ താകുരി അറിയിച്ചു.

അപകടസമയത്ത് ബസിൽ 44-ഓളം യാത്രക്കാരുണ്ടായിരുന്നു. നേപ്പാൾ സൈന്യം, സായുധ പൊലീസ് സേന, നേപ്പാൾ പൊലീസ് എന്നിവർക്കൊപ്പം നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രാത്രിയായതിനാൽ രക്ഷാപ്രവർത്തനം വളരെ ദുഷ്കരമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വിദേശ വിനോദ സഞ്ചാരികൾ അടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നത്. 

മരിച്ചവരുടെ മൃതദേഹങ്ങൾ ഗജൌരി ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഞായറാഴ്ച രാത്രി 7 മണിയോടെയാണ് അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് പൊഖാറയിൽ നിന്ന് പുറപ്പെട്ടത്. പ്രിഥ്വി രാജ്മാർഗ് ബസ് സഞ്ചാലക് കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഉടമയായിരുന്ന ഓം കുമാർ ശ്രേഷ്ഠ അപകട സമയത്ത് ബസിലുണ്ടായിരുന്നു. അപകടത്തിൽ ഇയാൾ കൊല്ലപ്പെട്ടതായാണ് വിവരം. ബസിന്റെ ഡ്രൈവറെ കാണാതായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വിവാദ പി.എസ്.സി പുന:ർമൂല്യനിർണ്ണയം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ പരാതിക്കാരന് ഒന്നാം റാങ്ക്, ആദ്യ സ്ഥാനക്കാരൻ അഞ്ചാമത്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പി.എസ്.സി. പരീക്ഷയുടെ പുന:ർമൂല്യനിർണ്ണയത്തിന്...

രാജി തന്നെ മുഖ്യം ; ഗ്യാനേഷ്കുമാറിനെ ‘പടിയിറക്കാൻ’ രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയെ, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ...

സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്

തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...