Monday, August 10, 2026

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 28,510 തെരുവുനായകൾ; എ.ബി.സി. പദ്ധതി നടപ്പിലാക്കിയത് ഗുണകരമായെന്നും വിലയിരുത്തൽ

Date:

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ തെരുവുനായകളുടെ എണ്ണം 28,510 എന്ന് കണ്ടെത്തൽ. 2018-ൽ കോർപ്പറേഷനിലെ തെരുവുനായകളുടെ കണക്കെടുപ്പ് നടത്തിയപ്പോൾ 13,182 എണ്ണമായിരുന്നത്  എട്ടുവർഷത്തിനിടെ 15,328 നായകൾ കൂടിയതായാണ് വ്യക്തമായത്. കോർപ്പറേഷനിൽ എ.ബി.സി. പദ്ധതി നടപ്പാക്കിയില്ലായിരുന്നെങ്കിൽ തെരുവുനായകളുടെ എണ്ണം ഒരുലക്ഷം മുതൽ അഞ്ചുലക്ഷം വരെയാകുമായിരുന്നെന്നും കോർപ്പറേഷൻ വെറ്ററിനറി സർജൻ ഡോ. വി.എസ്. ശ്രീഷ്മ പറഞ്ഞു. എ.ബി.സി. പദ്ധതിയിലൂടെ തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കാൻപറ്റിയെന്നാണ് ഇതിലൂടെ വ്യക്തമായതെന്ന്  ഡോ. വി.എസ്. ശ്രീഷ്മ കൂട്ടിച്ചേർത്തു.

മൃഗസംരക്ഷണവകുപ്പിന്റെ ചട്ടപ്രകാരം പൂക്കോട് വെറ്ററിനറി കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാരാണ് സർവ്വെ നടത്തിയത്. സർവ്വെയിലുൾപ്പെട്ട നായകളിൽ 45 ശതമാനം വന്ധ്യംകരണം നടത്തിയവയാണെന്നും വ്യക്തമായി. ബേപ്പൂർ, നടുവട്ടം മേഖലകളിലാണ് തെരുവ് നായ്ക്കൾ കൂടുതലുള്ളത്.

കോർപ്പറേഷനിലെ 76 വാർഡുകളിൽ തിരഞ്ഞെടുത്ത 28 വാർഡുകളിലാണ് സർവ്വെ നടത്തിയത്. തെരുവുനായകൾ കൂടുതലും കുറവുമുള്ള സ്ഥലങ്ങളിലെല്ലാം സർവ്വെ നടത്തി. അന്തിമറിപ്പോർട്ട് രണ്ടാഴ്ചകൊണ്ട് സമർപ്പിക്കും. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് എന്തൊക്കെ കാര്യങ്ങൾ ചെയ്യണം, ഏത് പ്രദേശത്താണ് കൂടുതൽ ഊന്നൽ നൽകേണ്ടത് തുടങ്ങിയ കാര്യങ്ങൾ അതിലുണ്ടാകും.
മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യക്ഷമമായി ഇടപെടാനും നിർദ്ദേശം നൽകി.

പ്രാഥമിക റിപ്പോർട്ട് വെറ്ററിനറി കോളേജ് ഡീൻ ഡോ. അജിത് ജേക്കബ് ജോർജ്, മേയർ ഒ. സദാശിവന് കൈമാറി. ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ, സ്ഥിരംസമിതി അധ്യക്ഷരായ കെ. രാജീവ്, വി.പി. മനോജ്, വെറ്ററിനറി സർജൻ ഡോ. വി.എസ്. ശ്രീഷ്മ തുടങ്ങിയവർ പങ്കെടുത്തു.

വീടുകളിൽ നായകളെ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാണ്. എന്നാൽ, പലരും ഇക്കാര്യത്തിൽ വിമുഖത കാട്ടുകയാണെന്ന് ഡോ. ഗ്രീഷ്മ ഓർമ്മിപ്പിച്ചു. കോർപ്പറേഷനിൽ ആയിരത്തോളം പേർ ലൈസൻസെടുത്തിട്ടുണ്ട്. ലൈസൻസിന് കെ-സ്മാർട്ടിലൂടെ അപേക്ഷിക്കാം. 500 രൂപയാണ് ലൈസൻസ് ഫീസ്. 300 രൂപ മൈക്രോചിപ്പിനും വേണം. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ലൈസൻസ് നൽകൂ. റാബീസ് വാക്സിൻ കാലാവധി എന്നുവരെയാണോ അതുവരെയാണ് ലൈസൻസ് കാലാവധി. മൈക്രോചിപ്പ് സ്‌കാൻചെയ്താൽ ഉടമയുടെ വിവരം അറിയാൻപറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജന്തർ മന്ദർ സമരത്തിലെ വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവം: ടിജി മോഹൻദാസ് പോലീസ് കസ്റ്റഡിയിൽ

കൊച്ചി: ഡൽഹി ജന്തർ മന്ദറിൽ സമരം നയിച്ച വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം...

സവർക്കറെ പുകഴ്ത്തി ചോദ്യാവലി : അദ്ധ്യാപകന് സസ്പെൻഷൻ; നടപടി മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന്

തിരുവനന്തപുരം : വി ഡി സവർക്കറെ  പുകഴ്ത്തി  ചോദ്യാവലി തയ്യാറാക്കിയ അദ്ധ്യാപകന്...

അർജുൻ ആയങ്കി അറസ്റ്റിൽ; പിടികൂടിയത് കണ്ണൂരിൽ നിന്ന്

കണ്ണൂർ : സർക്കാരിനേയും പോലീസിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ്...

വി ഡി സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി : കർശന നടപടിക്ക് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം : വി.ഡി. സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയ്യാറാക്കിയതിൽ കർശന...