Sunday, August 30, 2026

നിയമസഭയിൽ പ്രതിപക്ഷത്തിന് ശബരിമല എന്ന ഒരേയൊരു വിഷയം; ഇത്തവണ ‘തന്ത്രി’യേയും കൊണ്ട് നടുത്തളത്തിലിറങ്ങി പ്രതിഷേധം

Date:

തിരുവനന്തപുരം :ഒരിടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം തുടങ്ങിയപ്പോൾ വീണ്ടും ശബരിമല വിഷയമുയർത്തി പ്രതിഷേധവുമായി പ്രതിപക്ഷം. സ്വർണ്ണക്കവർച്ചാക്കേസിൽ തന്നെ കുടുക്കിയതാണെന്ന
തന്ത്രിയുടെ വാദം ഏറ്റുപിടിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷത്തിന്റെ നിയമസഭാ നടുത്തളത്തിലെ പ്രതിഷേധം. ആചാര ലംഘനത്തിനു കൂട്ട് നിൽക്കാത്തതിനാലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വാദിച്ച പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. വിഡി സതീശൻ കോൺഗ്രസ് പ്രചരണയാത്രയിൽ ആയതിനാൽ ഡെപ്യൂട്ടി ലീഡറായി കെ ബാബുവാണ് സംസാരിച്ചത്.

പ്രതിപക്ഷ പ്രതിഷേധത്തിന്  ഭരണപക്ഷത്ത് നിന്ന് നിയമ മന്ത്രി പി രാജീവ് മറുപടി നൽകി. പ്രതിപക്ഷ വിമർശനം ഹൈക്കോടതിക്ക് എതിരെയാണെന്ന് മന്ത്രി വ്യക്തമാക്കി. എസ്ഐടി അന്വേഷണത്തിൽ സർക്കാർ ഇടപെട്ടിട്ടില്ല. തന്ത്രി വാദിയെന്നോ പ്രതിയെന്നോ സർക്കാരിനെ ബാധിക്കുന്നതല്ല. സർക്കാരിന് മുന്നിൽ റിപ്പോർട്ട് വരുന്നില്ല. അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിലാണ്. സർക്കാരിന് ഒരു റോളും അന്വേഷണത്തിലില്ല. വിഡി സതീശൻ്റെ നവയുഗയാത്ര ബിജെപി യാത്രക്ക് വഴി ഒരുക്കലാണ്. മത നിരപേക്ഷ കേരളത്തിന് കോൺഗ്രസ് നിലപാട് അത്യന്തം അപകടകരമാണെന്നും പി രാജീവ് പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സെഞ്ച്വറിയ്ക്കരികെ സവാള!; വില നിയന്ത്രിക്കാൻ കേരളത്തിലേക്ക് സവാള എത്തിക്കുമെന്ന് കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്ത് സവാള വില സെഞ്ച്വറിയ്ക്ക് അരികിലാണ്. ചില്ലറ മാർക്കറ്റിൽ...

സ്ത്രീകളെക്കുറിച്ചുള്ള സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് കെ കെ ശൈലജ

കണ്ണൂര്‍ : സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം: തലസ്ഥാന നഗരിയിൽ ഞായറും തിങ്കളും ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 30, 31 ഞായർ...