76-ാം റിപ്പബ്ലിക് ദിനം ആഘോഷമാക്കാനൊരുങ്ങി രാജ്യം, ഇന്തോനേഷ്യൻ പ്രസിഡന്‍റ് മുഖ്യാതിഥി

Date:

ന്യൂഡൽഹി: എഴുപത്തിയാറാം റിപ്പബ്ലിക് ദിനം ആഘോഷമാക്കാനൊരുങ്ങി രാജ്യം. റിപ്പബ്ലിക്ക് പരേഡിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയായിരിക്കും. കരവ്യോമനാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളും പരേഡിന് അഴക്ചാർത്തും. 352 പേരടങ്ങുന്ന ഇന്തോനേഷ്യൻ കരസേനാ അംഗങ്ങളും അണിനിരക്കുമെന്നത് ഇത്തവണത്തെപരേഡിനെ കൂടുതൽ ശ്രദ്ധേയമാക്കും.

നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം ആർപ്പിക്കുന്നതോടെ റിപ്പബ്ലിക്ക് ചടങ്ങുകൾക്ക് തുടക്കമാകും. 10.30 ന് പരേഡിന് മുന്നോടിയായി രാഷ്ട്രപതി കർത്തവ്യപഥിൽ എത്തും. പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്നതിന് പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങ് നടക്കും.   വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങൾ ആകാശത്ത് വർണ്ണകാഴ്ച്ച ഒരുക്കും. നാവികസേനയുടെയും വിവിധ അർദ്ധസൈനിക വിഭാഗങ്ങളുടെ പരേഡ് സംഘവും 31 നിശ്ചലദൃശ്യങ്ങൾ പരേഡിനൊപ്പം അണിനിരക്കും. ഒപ്പം 5000 കലാകാരന്മാരും കർത്തവ്യപഥിൽ കലാവിരുന്നിന്റെ ഭാഗമാകും. റിപ്പബ്ലിക് ദിനാഘോഷപരിപാടികൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം വിവിധ നഗരങ്ങളും കനത്തസുരക്ഷയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കൊല്ലത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ

കൊല്ലം : രാജ്യത്ത് അനധികൃതമായി പ്രവേശിക്കുകയും താമസിക്കുകയും ചെയ്ത ബംഗ്ലാദേശ് പൗരൻ...

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാദ്ധ്യത ; ഓറഞ്ച്-മഞ്ഞ ജാഗ്രത നിർദ്ദേശം 

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷം കരുത്ത് പ്രാപിക്കുകയാണ്. മുഴുവൻ ജില്ലകൾക്കും കാലാവസ്ഥ...

ആദ്യത്തെ കൺമണി പെണ്ണ് , കുറ്റം ഭാര്യയുടേതെന്ന് ആരോപിച്ച് ഭർത്താവിൻ്റെ ക്രൂരമർദ്ദനം; വാർത്ത അങ്കമാലിയില്‍ നിന്ന്

കൊച്ചി : ആദ്യത്തെ കണ്മണി പിറന്നത് പെണ്‍കുഞ്ഞായതിൻ്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിൻ്റെ...